അഭയ: കുറ്റപത്രം ഇന്ന് കോടതി പരിഗണിക്കും

തിങ്കള്‍, 27 ജൂലൈ 2009 (10:23 IST)
അഭയ കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം സി ജെ എം കോടതി ഇന്നു പരിഗണിക്കും. പ്രതികളുടെ നാര്‍കോ പരിശോധന നടത്തിയ ഡോ മാലിനിയില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്നുള്ള അഭയയുടെ പിതാവിന്‍റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.

കുറ്റപത്രവും, അതോടൊപ്പം സമര്‍പ്പിച്ച രേഖകളും ഒരാഴ്ചയോളം പരിശോധിച്ച ശേഷമാണ്‌ കോടതി ഇന്നു കേസ്‌ പരിഗണനയ്ക്കെടുക്കുന്നത്‌.

തെളിവുകള്‍ സംബന്ധിച്ച്‌ ഫോറന്‍സിക്‌ വിദഗ്ധ ഡോക്‌ടര്‍ മാലിനിയുടെ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ടാണ്‌ അഭയയുടെ പിതാവ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. ഇതു രണ്‌ടും പരിഗണിച്ച ശേഷം എതിര്‍കക്ഷികള്‍ക്ക്‌ ഉടന്‍ തന്നെ സമന്‍സ്‌ അയയ്ക്കുമെന്നാണ്‌ കരുതുന്നത്‌.

വെബ്ദുനിയ വായിക്കുക