അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അപര്‍ണയുടെ ബന്ധുക്കള്‍

വ്യാഴം, 7 മെയ് 2015 (10:24 IST)
ആലപ്പുഴ സായി സെന്ററിലെ കായികതാരം അപര്‍ണയുടെ ആ‍ത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അപര്‍ണയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആലപ്പുഴ കളക്‌ടര്‍ എന്‍ പദ്‌മകുമാര്‍ പറഞ്ഞു.
 
ആലപ്പുഴ സായി സെന്ററില്‍ കഴിഞ്ഞദിവസമാണ് നാലു കായികതാരങ്ങള്‍ ആത്മഹത്യ ചെയ്തത്. സായി സെന്ററിലെ തുഴച്ചില്‍ താരങ്ങളായ നാലു പെണ്‍കുട്ടികള്‍ ആണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.  വിഷക്കായ കഴിച്ച ബാക്കി മൂന്നു പെണ്‍കുട്ടികളുടെയും നില അതീവ ഗുരുതരമാണ്.
 
സെന്ററില്‍ നിന്ന് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നിലെന്നാണ് സൂചന.നെഹ്റുട്രോഫി വാര്‍ഡിലുള്ള സായി ഹോസ്റ്റലില്‍ ആയിരുന്നു ഈ നാലു പെണ്‍കുട്ടികളും താമസിച്ചിരുന്നത്. ഇന്നലെ അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക