കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗുഢാലോചനയുടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം നടന്‍ ദിലീപും നടനും എംഎല്‍എയുമായ മുകേഷും തമ്മില്‍ അമ്പതിലേറെ തവണ ഫോണില്‍ സംസാരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ദിലീപിന്റെ പേഴ്സണല്‍ നമ്പറിലും, മറ്റൊരു നമ്പറിലുമാണ് മുകേഷ് പലതവണയായി വിളിച്ചത്. ഈ ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ എന്തിനാണ് ഇത്രയും സമയം സംസാരിച്ചത് എന്ന് അന്വേഷിക്കും. നടി ആക്രമിക്കപ്പെട്ട ദിവസം പകല്‍ മുതല്‍ പിറ്റേന്ന് ഉച്ചവരെയുള്ള സമയത്താണ് ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഇത് എന്തിനു വിളിച്ചു?, സംസാരിച്ച കാര്യങ്ങള്‍ എന്തെല്ലാം? തുടങ്ങിയ കാര്യങ്ങളാണ് ഇനി പൊലീസ് അന്വേഷിക്കുക.