അത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്‍റെ വാക്കുകള്‍: ഉമ്മന്‍‌ചാണ്ടി

ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (14:45 IST)
PRO
സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെക്കുറിച്ച് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍റെ വാക്കുകളാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതേ വികാരം പങ്കുവെയ്ക്കുന്ന നിരവധി പേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിനോടുള്ള വിരോധം തീര്‍ക്കാന്‍ നിരപരാധികളെ വെട്ടിക്കൊല്ലുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കേരളത്തിലെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്രമസമാധാനം ഭദ്രമാണെന്ന് പറയാന്‍ ആഭ്യന്തരമന്ത്രിക്ക് മാത്രമേ കഴിയൂവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി

തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് ഹബ്ബായി കേരളം മാറിക്കഴിഞ്ഞു. എന്നിട്ടും ഫലപ്രദമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക