2011 മുതൽ 2016 വരെ 35 സബ്സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. ഇത് പ്രസരണ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആവശ്യാനുസരണം പുതിയ സബ്സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കാനും കഴിയുന്നില്ല. കൂടംകുളം നിലയത്തിൽ നിന്നുള്ള വൈദ്യുതി എത്തിക്കേണ്ട ഇടമൺ - കൊച്ചി ലൈൻ നിർമാണം വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ ഇവിടെ 18 കിലോമീറ്റർ ദൂരത്തിലാണ് കഴിഞ്ഞ അഞ്ചു വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്നത്. നിര്‍മ്മാണം സമയബന്ധിതമായി തീര്‍ത്തിരുന്നെങ്കില്‍ വലിയ പ്രസരണ നഷ്ടമില്ലാതെ കൂടംകുളത്തുനിന്ന് വൈദ്യുതി എത്തിക്കാൻ കഴിയുമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.