അട്ടപ്പാടി: മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയെന്ന് വിഎസ്
തിങ്കള്‍, 22 ജൂലൈ 2013 (15:47 IST)
PRO
PRO
അട്ടപ്പാടിയിലെ ആദിവാദികളുടെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അട്ടപ്പാടിയില്‍ ആദിവാസികള്‍ ഭക്ഷണം കഴിക്കാത്തതും കക്കൂസില്‍ പോകാത്തതുമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അട്ടപ്പാടിയില്‍ ഒരിക്കലോ മറ്റോ പോയശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
താനും അട്ടപ്പാടി സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ സ്ത്രീകളും കുട്ടികളും പലതരം പനികള്‍ ബാധിച്ച് മരണപ്പെടുന്നുണ്ടെന്നും വിഎസ് പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു വിഎസ്.