അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

വെള്ളി, 17 മെയ് 2013 (12:48 IST)
PRO
PRO
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പാലാര്‍ ഊരിലെ കൃഷ്ണന്‍ -സുമതി ദമ്പതികളുടെ മകന്‍ രണ്ടര വയസ്സുള്ള ശ്യാം ആണ് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

കഴിഞ്ഞ മാസം 29 നാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്. ക്ഷയരോഗം തലച്ചോറിനെ ബാധിച്ചാണ് കുട്ടി മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

വെബ്ദുനിയ വായിക്കുക