തന്റെ സങ്കടം പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞു. പാര്‍ട്ടിക്ക് പോലും വേണ്ടാത്തവന് എന്നാണ് തന്നെ എതിരാളികള്‍ പോലും വിശേഷിപ്പിച്ചത്. താന്‍ അഴിമതിക്കാരനെന്ന പ്രചാരണം സോഷ്യല്‍ മീഡിയ വഴിയും പ്രചരിച്ചു. ഇത്തരം നുണ പ്രചാരണങ്ങളാണ് തൃപ്പൂണിത്തുറയില്‍ യു ഡി എഫിനെ പ്രതിരോധത്തിലാക്കിയത്. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ കാലതാമസവും തനിക്ക് തിരിച്ചടിയായി. ഓരോത്തരുടേയും സ്വഭവത്തിന്റെ സവിശേഷതയാണ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെന്നും സുധീരന്റെ എതിര്‍പ്പിനെ പരോക്ഷമായി സൂചിപ്പിച്ച് ബാബു പറഞ്ഞു.