അടയ്‌ക്ക നിരോധിക്കണമെന്ന്‌ ആരോഗ്യമന്ത്രാലയം

വെള്ളി, 20 ഡിസം‌ബര്‍ 2013 (14:51 IST)
PRO
PRO
അടയ്‌ക്ക നിരോധിക്കണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ഹാനികരമായ വസ്‌തുക്കളുടെ പട്ടികയില്‍ അടയ്‌ക്കയെ ഉള്‍പ്പെടുത്തണം എന്നാണ് ആരോഗ്യമന്ത്രാലയം ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്.

അടയ്‌ക്കയെ ഹാനികരമായ വസ്‌തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക, ഭക്ഷ്യസാധനങ്ങളില്‍ അടയ്ക്ക ചേര്‍ക്കുന്നത് തടയുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.

അടയ്‌ക്കയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും
ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

വെബ്ദുനിയ വായിക്കുക