മകളെ ദിലീപിന്റെ കൈയ്യില്‍ സുരക്ഷിതമായി ഏല്‍പിച്ചിട്ടാണ് മഞ്ജു പിരിഞ്ഞത്. എന്നാല്‍, ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ മകളെ തിരിച്ച് കിട്ടാന്‍ മഞ്ജു നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, മഞ്ജുവിന്റെ ഈ നിലപാടിന് എതിരാണ് മകള്‍ മീനാക്ഷിയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഒരു കാരണവാശാലും പിതാവായ ദിലീപിനെയും അച്ഛമ്മയേയും വിട്ടു പോകില്ലന്ന നിലപാടിലാണ് മീനാക്ഷിയെന്ന് എക്സ്പ്രസ് കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലിപിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം മഞ്ജുവിന്റെ ഇടപെടല്‍ ഉണ്ടെന്ന് ദിലീപിന്റെ കുടുംബം വിശ്വസിക്കുന്നു. ദിലീപ് കുറ്റവാളിയല്ലന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും അവര്‍ വാദിക്കുന്നു.