കേരളം - ചരിത്രം

ചരിത്രം

ആര്യ -ദ്രാവിഡ സംസ്ക്കാരങ്ങളുടെ സമ്മിശ്ര ഘടനയാണ് കേരളത്തിലുണ്ടായിരുന്നത്. "മരുമക്കത്തായം'. ഇതില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ അധികാരം. അതായത് സ്വത്തവകാശം സ്ത്രീകള്‍ക്കുമാത്രമായിരുന്നു. മാത്രമല്ല. പുട മുറി, പുടവമുറി വിവാഹങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ഭര്‍ത്താവിനെ വേണ്ടെന്ന് വയ്ക്കാന്‍ പോലും അന്നു കേരളത്തിലെ സ്ത്രീകള്‍ക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

പുരോഹിത വര്‍ഗ്ഗം നന്പൂതിരിമാരായിരുന്നു. ഇവരുടെ ഭടന്മാര്‍ നായന്മാര്‍. നാട്ടുരാജ്യങ്ങള്‍ അന്യോന്യം യുദ്ധം ചെയ്യുന്പോള്‍ കൊല്ലുക അല്ലെങ്കില്‍ മരിക്കുക. എന്നീ നിലകളിലുള്ള "ചാവേര്‍പട' നായന്മാരും ഉണ്ടായിരുന്നു. വിദേശസഞ്ചാരികള്‍ ഇവരെക്കുറിച്ചു അത്ഭുതം കൂറി എഴുതിയിട്ടുണ്ട്.

കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ ലോകത്തെ ഇങ്ങോട്ടാകര്‍ഷിച്ചു. 16ാം നൂറ്റാണ്ടുവരെ അറബികള്‍ കേരളവുമായി കച്ചവടം നടത്തിയിരുന്നു. പ്രത്യേകിച്ചും കുരുമുളക്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ദിഗ്വിജയത്തിനു ശേഷം കേരളം പ്രധാന കച്ചവടകേന്ദ്രമായി. മധ്യകിഴക്കന്‍, മെഡിറ്ററേനിയന്‍, ചൈന. ഈ രാജ്യങ്ങളുമായുള്ള കച്ചവട ബന്ധം കേരളത്തിന്‍െറ സന്പദ്ഘടനയിലും, സാമൂഹ്യ, സാംസ്കാരിക ഘടനയിലും ഉണ്ടാക്കിയ വ്യതിയാനങ്ങള്‍ കുറച്ചൊന്നുമല്ല. ചീന വലയും, വീടുകളുടെ വാസ്തുരീതിയിലും ചീന ശൈലികള്‍ കടന്നുവന്നിട്ടുണ്ട്.

1498-ല്‍ പോര്‍ട്ടുഗീസുകാരായ, വാസ്ക്കോഡ ഗാമ മലബാറില്‍ കാലുകുത്തിയതിനുശേഷം കേരളചരിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. അതിനുശേഷം, ഡച്ചുകാരും, ഫ്രഞ്ചുകാരും 1599 ല്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കാരും ബ്രിട്ടിഷുകാരും പുറകെയെത്തി. പോര്‍ച്ചുഗീസുകാരുടെ വരവു കേരളത്തില്‍ ക്രൈസ്തവ ചിന്തകളെ വിത്തിട്ട് വളര്‍ത്തി പരിപോഷിപ്പിച്ചു. ഡച്ചുകാര്‍ കച്ചവടക്കാരായി തന്നെ നിന്നു. ഫ്രഞ്ചുകാരും .

1599 ല്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കന്പനി സ്ഥാപിച്ചു കച്ചവടം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പ്രധാന വിഭവം കേരളത്തിലെ കുരുമുളകായിരുന്നു. 1723, രാജാ മാര്‍ത്താണ്ഡവര്‍മ്മയു മായി ഒരു ഉടന്പടിയുണ്ടാക്കി ഈസ്റ്റിന്ത്യാകന്പനി. ഇതിനിടയ്ക്ക് കേരളത്തില്‍ അറബികളുടെ വരവും മറ്റും ഇസ്ളാമീയ വിശ്വാസങ്ങള്‍ക്ക് ഉറച്ച ഒരു കോട്ടയായി. ബ്രീട്ടിഷുക്കാര്‍ക്ക് തലവേദനയായിരുന്ന ഹൈദരാലിയും മകന്‍ ടിപ്പുസുല്‍ത്താനും കേരളത്തെ കുറെ പ്രാവശ്യം ആക്രമിച്ചു. ഇതില്‍ കേരളത്തിന്‍െറ തനതു പൈതൃകമായ അന്പലങ്ങളും മറ്റും തകര്‍ന്നു തരിപ്പണമായി. 1947 ബ്രിട്ടീഷുക്കാര്‍ ഇന്ത്യ വിടും വരെ കേരളത്തിന്‍െറ സന്പദ്ഘടന നേരിട്ടോ അല്ലാതയോ അവരുടെ കയ്യിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

1947 നു ശേഷം 1949 ല്‍ തിരുവിതാംകൂര്‍ കൊച്ചി - രാജ്യങ്ങള്‍ ഒന്നായി. തിരു കൊച്ചി രാജ്യം രൂപീകരിക്കപ്പെട്ടു. 1956 നവംബര്‍ 1ന് ഇന്നത്തെ കേരള സംസ്ഥാനം രൂപീകരിച്ചു. നാട്ടുരാജ്യങ്ങള്‍ ഇല്ലാതായി. മലബാര്‍ മദ്രാസ് പ്രസിഡന്‍സി കീഴിലായിരുന്നു. 1985ല്‍ അതും കേരളത്തില്‍ ലയിച്ചു. കേരളത്തിന്‍െറ സാക്ഷരതാ പരിപൂര്‍ണ്ണതയ്ക്ക്, കമ്മ്യൂണിസം നല്ലൊരു പാതയൊരുക്കി. കമ്മ്യൂണിസം അങ്ങനെ വളര്‍ന്നു വലുതായപ്പോള്‍ വിദ്യാഭ്യാസത്തിന് നല്ലൊരു വളമായി.

വെബ്ദുനിയ വായിക്കുക