കേരളം - ഐതിഹ്യം

കേരള ചരിത്ര

പശ്ഛിമ ഘട്ട മലനിരകളുടെ മനോഹര പ്രദേശങ്ങളും ഫലഭൂയിഷ്ടമായ അതിന്‍െറ പടിഞ്ഞാറന്‍ താഴ്വരയും. "ഇതാണ് കേരളം' ഈ കൊച്ചു നാട്ടിന്‍െറ പടിഞ്ഞാറ് അറബിക്കടല്‍. ആരവല്ലി മലനിരകളും പശ്ഛിമഘട്ടവുമായുള്ള സംഗമവും കേരളത്തിന്‍െറ ഉത്തര ഭാഗത്തു കാവല്‍ നില്‍ക്കുന്നു.

ഐതീഹ്യം

ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്‍െറ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്.
ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു (മഴു) വിന്‍െറ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി,

പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ഛിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.

ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.

എന്തൊക്കെയായാലും കൊച്ചു കേരളം ദക്ഷിണേന്ത്യയുടെ മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും പല കാര്യങ്ങളിലുമായി വേറിട്ടു നില്‍ക്കുന്നു എന്നതു ഒരു പരമാര്‍ത്ഥമാണ്. കേരളത്തിന്‍െറ ഭാഷ മലയാളം - മലയാളികള്‍ സംസാരിക്കുന്ന ഭാഷ, മലയാളം മലയെ ആളുന്നവരുടെ മൊഴിയാണിത്. ഏതായാലും ഈ കാര്യത്തില്‍ തര്‍ക്കത്തിനും വാദത്തിനും സ്ഥാനം വളരെ കുറവാണ്.

വെബ്ദുനിയ വായിക്കുക