കോഴിക്കോട്

കോഴിക്കോട്

അടിസ്ഥാന വിവരങ്ങള്‍
അല്‍പം ചരിത്രം
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ഹോട്ടലുകള്‍
ആശുപത്രികളും ആതുരാലയങ്ങളും
അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍
ഗതാഗതം

ഗതാഗതം

റോഡ് : കേരളത്തിലെ എല്ലായിടങ്ങളിലേക്കും ഇവിടെ നിന്ന് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

റെയിര്‍വേ: റെയില്‍വേ ഇന്ത്യയിലെ എല്ലാ പ്രധാനനഗരങ്ങളുമായി കോഴിക്കോടിനെ കൂട്ടിയിണക്കുന്നു.

ആകാശമാര്‍ഗ്ഗം: കോഴിക്കോട് നഗരത്തില്‍ നിന്ന് 23 കിലോമീറ്ററകലെ കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നു

ചരിത്രം

രണ്ടാം ചേരരാജവംശത്തിനു കീഴില്‍ ആയിരുന്ന കോഴിക്കോട് ഒന്‍പതാം നൂറ്റാണ്ടില്‍ ചേരരാജവംശത്തിന്‍െറ അസ്തമയത്തിനു ശേഷം ചോളനാട്ട് രാജാക്കന്മാരുടെ അധീനതയിലായി. കോഴിക്കോട് തുറമുഖത്തിന്‍െറ കച്ചവട സാധ്യത മനസ്സിലാക്കി ഏറനാട് രാജവംശം ഈ പ്രദേശം പിടിച്ചെടുക്കുന്നതാണ് പിന്നെ നാം കാണുക. അറബികള്‍ ആദ്യമായി ഇവിടെ കാലുകുത്തുന്നത് സാമൂതിരിമാരുടെ കാലഘട്ടത്തിലാണ്. പതിനഞ്ചാം നൂറ്റാണ്ടിന്‍െറ അന്ത്യത്തോടെ പോര്‍ച്ചുഗീസുകാരും ഇവിടെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സ്ഥാനമുറപ്പിക്കുന്നതിനായി ഇരു കൂട്ടരും നടത്തിയ യുദ്ധത്തില്‍ അറബികള്‍ വിജയിക്കുകയും പോര്‍ച്ചുഗീസുകാര്‍ തെക്കന്‍ കേരളത്തിലേക്ക് തിരിയുകയും ചെയ്തു.

പോര്‍ച്ചുഗീസുകാരുടെ ഭീഷണിയില്‍ നിന്ന് സാമൂതിരിമാരെ പലപ്പോഴായി രക്ഷിച്ചുപോന്നത് കുഞ്ഞാലിമാരായിരുന്നു. തുടക്കത്തില്‍ പോര്‍ട്ടുഗീസുകാരുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും സാമൂതിരിമാര്‍ വഴങ്ങിയില്ലെങ്കിലും അവസാനം കോഴിക്കോട്ട് ഒരു ഇടത്താവളമുണ്ടാക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. കുഞ്ഞാലിമാര്‍ക്കിത് ഇഷ്ടമായില്ലെന്ന് മാത്രമല്ല. അറബികളുമായി കൂടിചേര്‍ന്ന് അവര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പൊരുതി. 17ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ കുഞ്ഞാലിമാര്‍ തോല്‍ക്കുകയും പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട്ട് അവരുടെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ഫ്രഞ്ചുകാരും. അവര്‍ക്ക് തൊട്ടുപിന്നാലെ 1615-ല്‍ ഇംഗ്ളീഷുകാരും കോഴിക്കോട്ട് കപ്പലിറങ്ങി. തുടക്കത്തില്‍ ബ്രട്ടീഷുകാര്‍ക്ക് ഫ്രഞ്ചുകാരില്‍ നിന്ന് ചില്ലറ ഭീഷണികളുണ്ടായി. തന്ത്രപരമായി ഇംഗ്ളീഷുകാര്‍ ഫ്രഞ്ചുകാരെ കീഴ്പെടുത്തുകയും വടക്കന്‍ കേരളത്തില്‍ മാഹിയില്‍ മാത്രമായി അവര്‍ ഒതുങ്ങുകയും ചെയ്തു.

ഹൈദരലി കണ്ണൂരിലെ ചില നാട്ടുരാജക്കന്മാരുമായി ചേര്‍ന്ന് കോഴിക്കോട് ആക്രമിച്ചു കീഴടക്കുന്നതാണ് നാം പിന്നീട് കാണുന്നത്. എന്നാല്‍ പിന്നീട് ഹൈദരാലിയയുടെ പടക്കേറ്റ പരാജയം അവരെ ശ്രീരംഗപട്ടണം ഉടന്പടിയിലേക്ക് നയിച്ചു. ഉടന്പടി മൂലം മലബാര്‍ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലായി.

19ാം - നൂറ്റാണ്ടിന്‍െറ ആരംഭത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറിലെ നാട്ടുരാജ്യങ്ങള്‍ സംഘടിക്കാന്‍ തുടങ്ങി. പഴശ്ശിരാജയുടെ പേര് ഇതില്‍ എടുത്തു പറയേണ്ടതാണ്. നിര്‍ഭാഗ്യവശഅല്‍ പഴശ്ശി കൊല്ലപ്പെടുകയും സമരത്തിന്‍െറ വീര്യം കെട്ടടങ്ങുകയും ചെയ്തു.

1921-ല്‍ പൊട്ടിപുറപ്പെട്ട ഖിലാഫത്തു പ്രസ്ഥാനത്തോടെയാണ് വീണ്ടും മലബാറില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം ചൂട് പിടിക്കുന്നത്. 1936-ല്‍ മദ്രാസ് പ്രവിശ്യ നിലവില്‍ വന്നു. തുടര്‍ന്ന് സ്വാതന്ത്ര്യത്തിനായും ഐക്യകേരളത്തിനായുമുള്ള മുറവിളികള്‍ ശക്തമാവുകയായിരുന്നു.

സ്വാതന്ത്ര്യം കിട്ടിയിട്ടും മദ്രാസ് പ്രൊവിഡന്‍സിന്‍െറ കീഴിലായിരുന്ന മലബാര്‍ പ്രദേശം 1956 ല്‍ കേരള സംസ്ഥാന രൂപീകരണത്തോടെയാണ് കണ്ണൂരും കോഴിക്കോടും കാസര്‍ഗോഡുമായി പിരിയുന്നത്.

ഹോട്ടലുകള്‍

താജ് റെസിഡന്‍സി
ഫോണ്‍ നന്പര്‍: 765354
ഫാക്സ്് നന്പര്‍: 766448 ഇ - മെയില്‍ ളടനഡഫളബഢ3.വലഭഫ.ഭണള.ധഭ

കാപ്പാട് ബീച്ച് റിസോര്‍ട്ട്
ഫോണ്‍ നന്പര്‍: 683760
ഫാക്സ് നന്പര്‍: 683706 ഇ - മെയില്‍ പടയയടഢഃബഢ4.വലഭഫ.ഡമബ <ബടധഫളമ:പടയയടഢഃബഢ4.വലഭഫ.ഡമബ>

ശാസ്തപുരി ടൂറിസ്റ്റ് ഹോം
ഫോണ്‍ നന്പര്‍: 723281
ഫാക്സ് നന്പര്‍: 721543 ഇ - മെയില്‍ ലടലളദടയഴറധഃബഢ4.വലഭഫ.ഭണള.ധഭ <ബടധഫളമ:ലടലളദടയഴറധഃബഢ4.വലഭഫ.ഭണള.ധഭ>

ആരാധനാ ടൂറിസ്റ്റ് ഹോം
ഫോണ്‍ നന്പര്‍: 302021
ഫാക്സ് നന്പര്‍: 302220

കാലിക്കറ്റ് ടവേഴ്സ്
ഫോണ്‍ നന്പര്‍: 723202
ഫാക്സ് നന്പര്‍: 720702

ഹോട്ടല്‍ സീക്വീന്‍
ഫോണ്‍ നന്പര്‍: 766423
ഫാക്സ് നന്പര്‍: 766518

കല്‍പക ടൂറിസ്റ്റ് ഹോം
ഫോണ്‍ നന്പര്‍: 720222
ഫാക്സ് നന്പര്‍: 720222

ഗതാഗതം

റോഡ് : കേരളത്തിലെ എല്ലായിടങ്ങളിലേക്കും ഇവിടെ നിന്ന് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

റെയിര്‍വേ: റെയില്‍വേ ഇന്ത്യയിലെ എല്ലാ പ്രധാനനഗരങ്ങളുമായി കോഴിക്കോടിനെ കൂട്ടിയിണക്കുന്നു.

ആകാശമാര്‍ഗ്ഗം: കോഴിക്കോട് നഗരത്തില്‍ നിന്ന് 23 കിലോമീറ്ററകലെ കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നു.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

പഴശ്ശിരാജ മ്യൂസിയം: പുരാവസ്തു പ്രാധാന്യമുള്ള മ്യൂറലുകളും ശില്പങ്ങളും നാണയങ്ങളും ഇവിടെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു. ഇതോടൊപ്പമുള്ള ആര്‍ട്ട് ഗ്യാലറിയില്‍ രാജാരവിവര്‍മ്മയുടെയും രാജരാജവര്‍മ്മയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

കാപ്പാട് : -1498-ല്‍ വാസ്ക്കോഡഗാമ കപ്പലിറങ്ങിയ കടല്‍ത്തീരം . ഈസ്ഥലത്തിന്‍െറ ചരിത്രപ്രാധാന്യം വളരെയേറെ ആളുകളെ ആകര്‍ഷിക്കുന്നു.

കുട്ടിച്ചിറ: ഇവിടുത്തെ മുച്ചുണ്ടി പള്ളിയിലെ ശിലാഫലകങ്ങള്‍ സാമൂതിരിമാര്‍ എത്രത്തോളം മുസ്ളിം വിഭാഗത്തെ സംരക്ഷിച്ചിരുന്നു എന്നതിന് തെളിവാണ്. മുച്ചുണ്ടി പള്ളിക്ക് ഹിന്ദുക്ഷേത്രങ്ങളോടുള്ള സാമ്യം ഏതൊരു സന്ദര്‍ശകനെയും അത്ഭുതപ്പെടുത്തും.

കടലുണ്ടി പക്ഷിസങ്കേതം: നവംബര്‍ മുതല്‍ ഏപ്രില്‍വരെ ഇവിടെ വന്നു ചേരുന്ന ദേശാടനപക്ഷികള്‍ കണ്ണിനും കാതിനും കുളിര്‍മ പകരുന്നു. ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും പറന്നുവന്നെത്തുന്ന പക്ഷികളെ കാണാന്‍ ഒരുപാടാളുകള്‍ ഇവിടെ വരുന്നു.

കൃഷ്ണമേനോന്‍ മ്യൂസിയം: മലയാളികള്‍ക്കെന്നും അഭിമാനിക്കാവുന്ന നയതന്ത്രജ്ഞനായ വി.കെ. കൃഷ്ണമേനോന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഒരു ശേഖരം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഇരിങ്ങല്‍ : സാമൂതിരിമാരുടെ പടത്തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമാണിത്. മൂറാസ് പുഴക്കര സ്ഥിതിചെയ്യുന്ന കുഞ്ഞാലിമരയ്ക്കാരുടെ വീട് ഇപ്പോള്‍ പുരാവസ്തുവകുപ്പാണ് സംരക്ഷിച്ചുവരുന്നത്

വെബ്ദുനിയ വായിക്കുക