അടിസ്ഥാന വിവരങ്ങള്‍ അല്‍പ്പം ചരിത്രം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഹോട്ടലുകള്‍ ആശുപത്രികളും ആതുരാലയങ്ങളും അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍ ഗതാഗതം
അടിസ്ഥാന വിവരങ്ങള്‍
വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 1992 ജനസംഖ്യ 10,72,000 പുരുഷന്മാര്‍ 5,29,000 സ്ത്രീകള്‍ 5,43,000 ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 538.
ഗതാഗതം
റെയില്‍വേ: കാസര്‍ഗോഡ് സ്റ്റേഷന്‍ കോഴിക്കോട് - മാംഗ്ളൂര്‍ - മുംബയ് റൂട്ടിലായതുകൊണ്ട് ഈ ജില്ലക്കും റെയില്‍വേ ഭൂപടത്തിലിടമുണ്ട്. റോഡ് :-ദേശിയ പാത ജില്ലയെ കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ആകാശമാര്‍ഗ്ഗം : ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം മാംഗ്ളൂര്‍ (50 കി.മി.) ആണ്. കോഴിക്കോട് വിമാനത്താവളം (200 കി.മി)
ചരിത്രം
പതിനാലാം നൂറ്റാണ്ടിന്‍െറ ആരംഭം വരെ കോലത്തിരി സാമ്രാജ്യത്തിനു കീഴിലായിലായിരുന്നു കാസര്‍ഗോഡ്. വിജയനഗര സാമ്രാജ്യത്തിന്‍െറ ഭീഷണിക്കു മുന്നില്‍ പോലും പിടിച്ചുനിന്ന കോലത്തിരി വംശം പിന്നീട് കെടുകാര്യസ്ഥത മൂലം നശിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഭരണം ഇക്കേരി നായ്ക്കന്മാരുടെ കൈകളിലായി.
പതിനെട്ടാം നൂറ്റാണ്ടിന്‍െറ അന്ത്യശതകങ്ങളില്‍ കേരളം ആക്രമിച്ച ടിപ്പു സുല്‍ത്താന്‍ മലബാര്‍ ഭൂപ്രകൃതി മുഴുവന്‍ കീഴടക്കിയതാണ് കാസര്‍ഗോഡിന്‍െറ ചരിത്രത്തിലെ മറ്റൊരു പ്രധാനസംഭവം. ടിപ്പുവിന്‍െറ മരണശേഷം കാസര്‍ഗോഡ് ഇംഗ്ളീഷുകാര്‍ക്ക് ലഭിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് ഭരണത്തിന്‍െറ കീഴില്‍, കാസല്‍ഗോഡ്, ബോംബെ പ്രവിശ്യയിലായിരുന്ന ബേക്കല്‍ താലൂക്കിന്‍െറ ഭാഗമായിരുന്നു. 1882 - ല്‍ ബേക്കല്‍ താലൂക്ക് മദ്രാസ് പ്രവിശ്യയില്‍ ചേര്‍ന്നപ്പോഴാണ് കാസര്‍ഗോഡ് താലൂക്ക് നിലവില്‍ വന്നത്.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം കര്‍ണാടക സംസ്ഥാനത്തിലായിരുന്ന കാസര്‍ഗോഡ് 1956-ല്‍ ആണ് കേരള സംസ്ഥാനത്തിന്‍െറ ഭാഗമാവുന്നത്. ഇതിനുവേണ്ടി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ തൊട്ട് കെ.പി. കേശവമേനോന്‍ വരെയുള്ളവര്‍ വഹിച്ച പങ്ക് മറക്കാനാവാത്തതാണ്.
ഹോട്ടല്‍ സിറ്റി ടവര്‍ കാസര്‍ഗോഡ് ഫോണ്‍ നന്പര്‍: 430562 ഫാക്സ് : 430235
ഫോര്‍ട്ട് ലാന്‍ഡ് ടൂറിസ്റ്റ് ഹോം ബേക്കല്‍ ഫോണ്‍ നന്പര്‍: 736600
എലൈറ്റ് ടൂറിസ്റ്റ് ഹോം കാഞ്ഞങ്ങാട് ഫോണ്‍ നന്പര്‍ : 702276
ഗ്രീന്‍ലാന്‍ഡ് കാഞ്ഞങ്ങാട് ഫോണ്‍ നന്പര്‍: 707203
രാധാകൃഷ്ണ ടൂറിസ്റ്റ് ഹോം കാഞ്ഞങ്ങാട് ഫോണ്‍ നന്പര്‍: 704491
ഏണായ് ടൂറിസ്റ്റ് ഹോം കാഞ്ഞങ്ങാട് ഫോണ്‍ നന്പര്‍: 421164
അടിസ്ഥാന വിവരങ്ങള്‍
വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 1992 ജനസംഖ്യ 10,72,000 പുരുഷന്മാര്‍ 5,29,000 സ്ത്രീകള്‍ 5,43,000 ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 538.
ഗതാഗതം
റെയില്‍വേ: കാസര്‍ഗോഡ് സ്റ്റേഷന്‍ കോഴിക്കോട് - മാംഗ്ളൂര്‍ - മുംബയ് റൂട്ടിലായതുകൊണ്ട് ഈ ജില്ലക്കും റെയില്‍വേ ഭൂപടത്തിലിടമുണ്ട്. റോഡ് :-ദേശിയ പാത ജില്ലയെ കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ആകാശമാര്‍ഗ്ഗം : ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം മാംഗ്ളൂര്‍ (50 കി.മി.) ആണ്. കോഴിക്കോട് വിമാനത്താവളം (200 കി.മി)
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ബേക്കല്‍ കോട്ട :- മൂന്നൂറിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ബേക്കലാണ് കേരളത്തിലെ ഏറ്റവും വലിയ കോട്ട.
ചന്ദ്രഗിരികോട്ട:- 17ാം നൂറ്റാണ്ടില്‍ ശിവപ്പനായ്ക്കന്‍ പണികഴിപ്പിച്ച ഈ കോട്ട ചന്ദ്രഗിരിപ്പുഴക്കും അറബിക്കടലിനും അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. സൂര്യസ്തമയം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ട വളരെയധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
അനന്തപുര: വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന, കേരളത്തിലെ ഏകക്ഷേത്രമാണിത്. അനന്തശയനം ചെയ്യുന്ന ശ്രീ പത്മനാഭസ്വാമിയുടെ ムമൂലസ്ഥാനメമെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്ററകലെ സ്ഥിതിചെയ്യുന്നു.
നിലേശ്വരം : ജില്ലയുടെ സാംസ്ക്കാരിക കേന്ദ്രമെന്നറിയപ്പെടുന്ന ഈ പ്രദേശം ഒട്ടനവധി കാവുകളാലും സുന്ദരമായ പ്രകൃതിയാലും ചൈതന്യപൂര്‍ണ്ണമാണ്. നിലേശ്വരം രാജവംശം താമസിച്ചിരുന്ന കൊട്ടാരം ഇന്ന് നാടന്‍ കലാരൂപങ്ങള്‍ക്കു വേണ്ടിയുള്ള പഠനകേന്ദ്രത്തോടു കൂടിയുള്ള പുരാവസ്തു ഡിപ്പാര്‍ട്ട്മെന്‍റാണ്. ഇവിടെയുള്ള കാവിന്‍ഭവന്‍ യോഗസംസ്ക്കാരകേന്ദ്രം പ്രകൃതി ചികിത്സ നടത്തിവരുന്നു.
റാനിപൂരം: പ്രകൃതി സൗന്ദര്യത്തില്‍ ഊട്ടിയോടു കിടപിടിക്കുന്ന ഈ വനപ്രദേശം ട്രെക്കിംഗിന് വളരെ അനുയോജ്യമായ ഒന്നാണ്. ഭാഗ്യമുണ്ടെങ്കില്‍ മലനിരകളില്‍ റോന്തു ചുറ്റുന്ന ആനക്കൂട്ടങ്ങളെയും നിങ്ങള്‍ക്കു കാണാം.
ആശുപത്രികളും ആതുരാലയങ്ങളും
മുണ്ടോള്‍ നേഴ്സിംഗ് ഹോം ഫോണ്‍ നന്പര്‍: 736345
ബേക്കേഴ്സ് ഹോസ്പിറ്റല്‍ ഫോണ്‍ നന്പര്‍ - 736360
ക്രസന്‍റ് ഹോസ്പിറ്റല്‍ ഫോണ്‍ നന്പര്‍: 772305
ഗവണ്‍മെന്‍റ് ടി എച്ച് ക്യു ഹോസ്പിറ്റല്‍ ഫോണ്‍ നന്പര്‍: 430080