കണ്ണൂര്‍

കണ്ണൂര്‍

അടിസ്ഥാന വിവരങ്ങള്‍

അല്‍പം ചരിത്രം
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ഹോട്ടലുകള്‍
ആശുപത്രികളും ആതുരാലയങ്ങളും
അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍
ഗതാഗതം

അടിസ്ഥാന വിവരങ്ങള്‍

വിസ്തൃതി (ചതുരശ്രകിലോമീറ്ററില്‍) 2,966
ജനസംഖ്യ 22,52,000
പുരുഷന്മാര്‍ 10,99,000
സ്ത്രീകള്‍ 11,53,000
ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 759

ഗതാഗതം

റെയില്‍വേ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേരളത്തിനുള്ളിലെയും അന്യസംസ്ഥാനങ്ങളിലെയും നഗരങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
റോഡ്: രാജ്യത്തിന്‍െറ എല്ലാനഗരങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് ബസ് സര്‍വ്വീസുകളുണ്ട്.

ആകാശമാര്‍ഗ്ഗം: കണ്ണൂരിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട്ടുള്ള കരിപ്പൂര്‍ (93 കി.മി) ആണ്

ചരിത്രം


പന്ത്രണ്ടാം നൂറ്റാണ്ടിന്‍െറ ആദ്യശതകം വരെ കണ്ണൂരും പരിസരപ്രദേശങ്ങളും ചേരരാജവംശത്തിനു കീഴിലായിരുന്നു. 1102 ല്‍ ഇപ്പോള്‍ കണ്ണൂരെന്ന് അറിയപ്പെടുന്ന ഭൂവിഭാഗം കോലത്തിരി രാജവംശത്തിന്‍െറ അധീനത്തിലായി. പതിനാലാം നൂറ്റാണ്ടോടെ കണ്ണൂരിന് തെക്ക് കോഴിക്കോട് ആസ്ഥാനമാക്കി സാമൂതിരി രാജവംശം രൂപം കൊള്ളുകയും , ക്രമേണ അവര്‍ കോലത്തിരി രാജവംശത്തിന് ഭീഷണിയാവുകയും ചെയ്തു.

ഈ രാജവംശങ്ങള്‍ക്കിടയിലുണ്ടായിരുന്ന സംഘര്‍ഷം മുതലെടുത്ത് പോര്‍ച്ചുഗീസുകാര്‍ വടക്കന്‍ കേരളത്തില്‍ നുഴഞ്ഞുകയറി. പോര്‍ച്ചുഗീസുകാരുടെ നുഴഞ്ഞുകയറ്റം കോലത്തിരി-സാമൂതിരി രാജാക്കന്മാരെ അടുപ്പിക്കുകയും, ഈ പുതിയ കൂട്ടായ്മക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ പോര്‍ച്ചുഗീസുകാര്‍ പരാജയം സമ്മതിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിന്‍െറ അന്ത്യത്തിലാണ് ബ്രിട്ടീഷുകാര്‍ വടക്കന്‍ കേരളത്തില്‍ കാലുകുത്തുന്നത്. വളരെ വേഗത്തില്‍ തന്നെ കണ്ണൂരും പരിസരപ്രദേശങ്ങളും അവരുടെ അധീനതയിലായി.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ ആദ്യശതകത്തില്‍ പഴശ്ശിരാജയുടെ സൈനീക നേതൃത്വത്തില്‍ കണ്ണൂര്‍ ഒരു തിരിച്ചുവരവിനൊരുങ്ങിയെങ്കിലും ആ ശ്രമം ഈസ്റ്റിന്ത്യാ കന്പനി പരാജയപ്പെടുത്തുകയാണുണ്ടായത്.

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മദ്രാസ് പ്രവിശ്യയുടെ കീഴിലായിരുന്ന കണ്ണൂര്‍ ഒരു പൂര്‍ണ്ണ ജില്ലയായി മാറുന്നത് 1956-ല്‍ ഐക്യകേരളം രൂപപ്പെട്ടതോടെയാണ്.

ഹോട്ടലുകളും റിസോര്‍ട്ടുകളും

ചോയ്സ് സീ സൈഡ് ഹോട്ടല്‍
കന്‍േറാണ്‍മെന്‍റ്
ഫോണ്‍ നന്പര്‍ - 68317

സെന്‍േറാര്‍ ടൂറിസ്റ്റ് ഹോം
എം. എ. റോഡ്
ഫോണ്‍ നന്പര്‍ - 68270

ഹോട്ടല്‍ സാവോയ്
ബീച്ച് റോഡ്
ഫോണ്‍ നന്പര്‍ - 63274

കമല ഇന്‍റര്‍നാഷണല്‍
എസ്്.എം. റോഡ്
ഫോണ്‍ നന്പര്‍ - 66910

കവിത ടൂറിസ്റ്റ് ഹോം
എസ്. എന്‍. പാര്‍ക്ക്
ഫോണ്‍ നന്പര്‍ - 63391

ഒമാര്‍സ് ഇന്‍
സ്റ്റേഷന്‍ റോഡ്
ഫോണ്‍ നന്പര്‍ - 68957

യാത്രി നിവാസ് (കെ.ടി.ഡി.സി)
പോലീസ് സ്റ്റേഷനരികെ
ഫോണ്‍ നന്പര്‍ - 69700


അടിസ്ഥാന വിവരങ്ങള്‍

വിസ്തൃതി (ചതുരശ്രകിലോമീറ്ററില്‍) 2,966
ജനസംഖ്യ 22,52,000
പുരുഷന്മാര്‍ 10,99,000
സ്ത്രീകള്‍ 11,53,000
ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 759

ഗതാഗതം

റെയില്‍വേ
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേരളത്തിനുള്ളിലെയും അന്യസംസ്ഥാനങ്ങളിലെയും നഗരങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
റോഡ്:
രാജ്യത്തിന്‍െറ എല്ലാനഗരങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് ബസ് സര്‍വ്വീസുകളുണ്ട്.
ആകാശമാര്‍ഗ്ഗം
കണ്ണൂരിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട്ടുള്ള കരിപ്പൂര്‍ (93 കി.മി) ആണ്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

തലശ്ശേരി കോട്ട: 1708-ല്‍ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച തലശ്ശേരി കോട്ട ഇന്ന് പുരാതന സ്മൃതികളുണര്‍ത്തുന്ന ഒരു ചരിത്രസ്മാരകമാണ്.

ഗുണ്ടര്‍ട്ട് ബംഗ്ളാവ് : മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവും പത്രവും തയ്യാറായ ഈ ബംഗ്ളാവിലാണ് ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഇരുപത് വര്‍ഷക്കാലം ചെലവഴിച്ചത് .

അറയ്ക്കല്‍ കെട്ട് : കേരളത്തിലെ ഏകമുസ്ളിം രാജവംശമായിരുന്ന അറയ്ക്കല്‍ രാജാക്കന്മാരുടെ വീടാണ് ഇത്.

പയ്യാന്പലം ബീച്ച് : നീണ്ടുകിടക്കുന്ന മനോഹരമായ കടല്‍ത്തീരവും കരയിലെ സുന്ദരമായ പ്രകൃതിദൃശ്യങ്ങളും ഈ ബീച്ചിനെ അതുല്യമാക്കുന്നു.

ശ്രീമുത്തപ്പന്‍ ക്ഷേത്രം: മുത്തപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്ന പറശ്ശിനിക്കടവിലെ ഈ ക്ഷേത്രം ജില്ലയിലെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ്. ശിവന്‍െറ അവതാരമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്ന മുത്തപ്പന് ഉണക്കമീനും കള്ളുമാണ് ഇഷ്ടനൈവേദ്യങ്ങള്‍.

സ്നേക്ക് പാര്‍ക്ക് : ഇന്ത്യയിലെ പാന്പുകള്‍ക്കായുളള ആദ്യപാര്‍ക്കാണിത്. പ്രവര്‍ത്തന സമയത്ത് ഓരോ മണിക്കൂറിലും ഇവിടെ നടക്കുന്നപ്രദര്‍ശനങ്ങള്‍ക്ക് വളരെയേറെ സന്ദര്‍ശകര്‍ വരുന്നുണ്ട്.

മാഹി : കണ്ണൂരിനടുത്തു കിടക്കുന്ന മാഹിയെന്ന കച്ചവടനഗരം അടുത്തകാലം വരെ ഒരു ഫ്രഞ്ചു കോളനിയായിരുന്നു. ഫ്രഞ്ചുവസ്തുകലയുടെ മകുടോദാഹരണമായ മാഹി സെയ്ന്‍റ് തെരേസാസ് പള്ളി ഒട്ടനവധി വിശ്വാസികളെ ആകര്‍ഷിക്കുന്നു.

മലയാള കലാഗ്രാമം: കേരളത്തിന്‍െറ തനതുകലാരൂപങ്ങള്‍ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉണ്ടാക്കിയിരിക്കുന്ന ഈ കേന്ദ്രത്തില്‍ ചിത്രകലയിലും ശില്പകലയിലും സംഗീതത്തിലും നൃത്തത്തിലും പഠനക്ളാസുകള്‍ നടത്തിവരുന്നു.

ആശുപത്രികള്‍

മൂപ്പന്‍സ് ഹോസ്പിറ്റല്‍
താനാ
ഫോണ്‍ നന്പര്‍ - 91-497-704787

അശോക ഹോസ്പിറ്റല്‍
തെക്കേ അങ്ങാടി
ഫോണ്‍ നന്പര്‍ - 91-497-704580

ജില്ലാ ആശുപത്രി
താനാ,
ഫോണ്‍ നന്പര്‍ - 91-497-704444

ആശീര്‍വാദ് ഹോസ്പിറ്റല്‍
പോലീസ് ക്ളബിനരുകില്‍
ഫോണ്‍ നന്പര്‍ - 91-497-700076

പോത്തേരി നഴ്സിംഗ് ഹോം
അണ്ടര്‍ ബ്രിഡ്ജിനു എതിര്‍വശം
ഫോണ്‍ നന്പര്‍ - 91-497-702153

എ.കെ.ജി. ഹോസ്പിറ്റല്‍
കണ്ണൂര്‍
ഫോണ്‍ നന്പര്‍ - 91- 497 - 705501

രാജ് ലോക് ഹോസ്പിറ്റല്‍
വലിയ വളപ്പുകാവു റോഡ്
താവക്കര
ഫോണ്‍ നന്പര്‍ - 91-497-704210

ശ്രീ സദന്‍ ആയുര്‍വേദ ഔഷധശാല
ഹാജി റോഡ്
ഫോണ്‍ നന്പര്‍ - 91- 497- 703496

വെബ്ദുനിയ വായിക്കുക