പാശ്ചാത്യ സംസ്കാരത്തെ അതേപടി അനുകരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് നമ്മള്‍ പലരും. സാമൂഹ്യ മാധ്യമങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെയാണ് ഷെയര്‍ചാറ്റ് എന്ന ആശയത്തിന്റെ പ്രസക്തി. പ്രാദേശിക ഭാഷയില്‍ ഓരോ ഉപഭോക്താവിനും തങ്ങളുടെ സ്വന്തം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു സാമൂഹ്യ മാധ്യമമായാണ് ShareChat വളര്‍ന്നുകൊണ്ടിരിക്കുന്നത്.
നമ്മുടെ നാടിന്റെയും സംസ്കാരത്തിന്റെയും തനിമ ഓരോ ഫീച്ചറുകളിലും ഉള്‍ക്കൊണ്ടിട്ടുള്ള ShareChat, മറ്റേതു പാശ്ചാത്യ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വേറിട്ട് നില്കുന്നതും അതേ കാരണം കൊണ്ടാണ്. നിലവില്‍ മലയാളം, ഹിന്ദി, തെലുങ്ക്, മറാത്തി എന്നീ ഭാഷകളില്‍ ലഭ്യമായിട്ടുള്ള sharechat ഉടന്‍ തന്നെ മറ്റു പ്രാദേശിക ഭാഷകളിലേക്കും വ്യാപിക്കുന്നതായിരിക്കും.
ചെറിയ കാലയളവുകൊണ്ട് തന്നെ പത്ത് ലക്ഷം ഡൌണ്‍ലോഡ്, അഞ്ചു ലക്ഷം പ്രതിമാസ ഉപഭോക്താക്കള്‍ എന്നിവ ShareChat കരസ്ഥമാക്കിക്കഴിഞ്ഞു. അതുപോലെതന്നെ 15 ശതമാനം എന്ന അമ്പരിപ്പിക്കുന്ന പ്രതിമാസ വളര്‍ച്ചാ നിരക്കും ShareChat ന് അവകാശപ്പെടാനുണ്ട്.
2015ല്‍ sharechat പ്രവര്‍ത്തനം ആരംഭിച്ചത് മൂന്നു IIT കാണ്‍പൂര്‍ സുഹൃത്തുക്കളില്‍ നിന്നാണ്.ഫരിദ് അഹ്സാന്‍, അങ്കുഷ് സച്ദേവ, ഭാനു സിംഗ് എന്നീ മൂവരും ചെറിയ പട്ടണങ്ങളില്‍ നിന്ന് വളര്‍ന്നുവന്നതിനാല്‍ ആ ഗണത്തില്‍ പെടുന്ന ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടത് എന്ന വ്യക്തമായ ചിത്രം അവരുടെ മനസ്സില് ഉണ്ടായിരുന്നു. ഇംഗ്ലീഷ് വശമില്ലെന്ന ഒറ്റക്കാരണത്താല്‍ മുഖ്യധാരാ പാശ്ചാത്യ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാതിരിക്കുകയോ അല്ലെങ്കില്‍ ആശയങ്ങളെ പ്രകടിപ്പിക്കാന്‍ വയ്യാതിരിക്കുന്നതോ ആയ അവസ്ഥ ഇല്ലാതാക്കുക എന്നതാണ് ആണ് ShareChat ന്‍റെ ലക്‍ഷ്യം.
തുടക്കത്തില്‍ വാട്സ്‌ആപ് കണ്ടന്‍റ് ഷെയര്‍ ചെയ്യാനുള്ള ഒരു മാധ്യമം മാത്രമായിരുന്നു Sharechat എങ്കില്‍ ഇന്ന് അതൊരു സ്വതന്ത്ര സാമൂഹ്യ മാധ്യമമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ sharechat ഉപഭോക്താക്കള്‍ക്ക്, പരസ്പരം ഫോളോ ചെയ്യാനും കണ്ടന്റ് പോസ്റ്റ് ചെയ്യാനും മറ്റുള്ളവരുടെ കണ്ടന്റ് കാണാനും അതെല്ലാം വെറും ഒരൊറ്റ ക്ലിക്കില്‍ മറ്റേതു സാമൂഹ്യ മാധ്യമത്തിലേക്കും ഷെയര്‍ ചെയ്യാനും സാധിക്കും. മറ്റു പ്രാദേശിക ഭാഷകള്‍ ആയ ബംഗാളി, ഗുജറാത്തി, പഞ്ചാബി, തമിഴ്, കന്നട എന്നിവ ഉടന്‍ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ ലൈവ് ഇവന്റ്സും ഗെയിംസും ഉള്‍പ്പെടുത്താന്‍ ഉള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഈ അടുത്ത് google launchpad accelerator ന്റെ രണ്ടാം പതിപ്പ് മികച്ച ആറ് ആപ്പുകള്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്തവയില്‍ ഒന്ന് ShareChat ആണെന്നതും പ്രശംസ അര്‍ഹിക്കുന്നതാണ്. 50,000 ഡോളറും ആറ് മാസം നീണ്ട മെന്‍റര്‍ഷിപ്പ് പ്രോഗ്രാമും അടങ്ങുന്നതാണ് പുരസ്കാരം.
പാശ്ചാത്യ ലോകത്തിന് ട്വിറ്റര്‍ അല്ലെങ്കില് ഫേസ്ബുക്ക് എന്താണോ അതാണ് ഇന്ത്യക്ക് Sharechat, അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന sharechat വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഓരോ ഭാരതീയന്റെയും ദിനചര്യ ആകുമെന്നതില്‍ സംശയമില്ല.