വയർലെസ് ചാർജിങ് പവർ ബാങ്കുമായി ഷവോമി, ഈ മാസം വിപണിലെത്തിയേക്കും

ശനി, 14 മാര്‍ച്ച് 2020 (19:11 IST)
സ്മാർട്ട്‌ഫോണുകൾക്ക് പിന്നാലെ സ്മാർട്ട് ടിവികൾ ഉൾപ്പടെയുള്ള സ്മാർട്ട് ഇലക്ട്രിക് ഉപകരണങ്ങളും ഷവോമി വിപണിയിലെത്തിച്ച് ബിസിനസ് വ്യാപിപ്പിച്ചിരുന്നു. ഇപ്പോഴിതാ വയർലെസ് ചാർജിങ് പവർ ബാങ്ക് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഷവോമി പുറത്തുവിട്ട ഒരു ടീസർ വീഡിയോയാണ് ഈ സൂചന നൽകുന്നത്.
 
പുതിയ ഉത്പന്നം  മാർച്ച് 16ന് വിപണിയിലെത്തും എന്ന് വ്യക്തമാക്കുന്ന വീഡിയോയിൽ 
'കട്ട്കോർഡ്' എന്ന ഹാഷ് ടാഗാണ് നൽകിയിരിക്കുന്നത് 'വൺ ലെസ്സ് വയർ ടു ഡീൽ വിത്ത്' എന്നാണ് ഷവോമി ടീസറിൽ പറയുന്നത്. മി 10 ആണ് ഷവോമി അടുത്തതായി ഇന്ത്യയിലെത്തിക്കും എന്ന് പ്രതീക്ഷിക്കുന്ന ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോൺ. വൈർലെസ് ചാർജിങ് സംവിധാമുള്ളതാണ് ഈ സ്മാർട്ട്ഫോൺ.
 
മി 10 വിപണിയിൽ എത്തിക്കുന്നതിന് മുൻപായി തന്നെ സ്മാർട്ട്ഫോണിനെ സപ്പോർട്ട് ചെയ്യുന്ന ആക്സസറീസ് വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് വയർലെസ് ചാർജിങ് പവർ ബാങ്ക് വിപണിയിൽ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പവർ ബാങ്കിനെ കുറിച്ചുള്ള മറ്റ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍