സൂക്ഷിക്കൂ... വാട്‌സ്ആപ്പ് വീഡിയോ കോളിംഗ് നിങ്ങളുടെ എല്ലാ വിവരങ്ങളും ചോര്‍ത്തും !

തിങ്കള്‍, 21 നവം‌ബര്‍ 2016 (14:55 IST)
വാട്‌സ്ആപ് വീഡിയോ കോളിംഗ് ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുന്നതായി ടെക് വിദഗ്ദര്‍. ഉപയോക്താക്കളുടെ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനായാണ് സ്പാമര്‍മാര്‍ വീഡിയോ കോളിംഗ് സംവിധാനത്തെ ചൂഷണം ചെയ്യുന്നതെന്നാണ് ടെക് വിദഗ്ദരുടെ കണ്ടെത്തല്‍.
 
വാട്സ്ആപ്പ് വീഡിയോ കോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് വാട്സ്ആപ്പില്‍ പ്രചരിക്കുന്നത് സ്പാം മെസേജാണെന്നും ടെക് വിദഗ്ദരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ലിങ്കുകള്‍ വഴിയാണ് സ്പാമര്‍മാര്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് അവര്‍ വ്യക്തമാക്കിയത്.
 
സെലിബ്രിറ്റികള്‍ക്ക് മാത്രം ലഭ്യമാകുന്ന വാട്‌സ്ആപ്പിന്റെ പ്രത്യേക പതിപ്പാണെന്ന തരത്തില്‍ വാട്‌സ്ആപ്പ് ഗോള്‍ഡ് എന്ന ലിങ്ക് ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. സൗജന്യ കോളിംഗ്, നിരവധി ഫോട്ടോകള്‍ അയയ്ക്കാനുള്ള സൗകര്യം, കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഈ പതിപ്പില്‍ ഉണ്ടെന്ന അവകാശവാദത്തോടെയാണ് തട്ടിപ്പ് നടത്തുന്നതെന്നും ടെക് വിദഗ്ദര്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക