ലോകത്തെ മുൻനിര മൊബൈൽ ഫോൺ നിർമാതക്കളായ വിവോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് 5 വർഷം പൂർത്തിയാകുന്നു. ഇന്ത്യയിലെ തങ്ങളുടെ അഞ്ച് വർഷ പ്രവർത്തനത്തിന്റെ വാർഷിക ആഘോഷങ്ങൾക്കായി വിപുലമായ ഓഫറുകളാണ് കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. നവംബർ 12 മുതൽ ആരംഭിച്ച ഓഫർ പെരുമഴ നവംബർ 30 വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ വിവോയുടെ ഏറ്റവും മികച്ച ഫോണുകൾ വരെ വമ്പിച്ച വിലകുറവിൽ സ്വന്തമാക്കാം.
വിപണിയിൽ അവസാനമായി പുറത്തിറങ്ങിയ കമ്പനിയുടെ വിവോ വി 17പ്രോ, ഇസഡ് 1പ്രോ, ഇസഡ് 1എക്സ്, എസ് 1, യു 10 തുടങ്ങിയ മോഡലുകളും വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ എക്സ്ചേഞ്ച് ഓഫറുകൾ, ക്യാഷ് ബാക്ക് ഓഫറുകൾ എന്നിവയും കമ്പനി ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്.
ഈ ഓഫറുകൾ ഓൺലൈനായും ഓഫ് ലൈനായും ഉപഭോക്താക്കൾക്ക് ലഭിക്കും കൂടാതെ എച്ച്ഡിഎഫ്സി, ഐസിഐസിഐ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും, മറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5% ക്യാഷ് ബാക്കും ലഭിക്കും. കൂടാതെ സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ ഇയർ ഫോണുകൾ,നെക് ബാൻഡുകൾ എന്നിവയും സ്റ്റോറുകളിൽ സൗജന്യമായി ലഭിക്കും.