രണ്ട് കിലോ ഇറച്ചി വാങ്ങിയാൽ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യം; വയനാട്ടിലെ വ്യത്യസ്തനായ വ്യാപാരി
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (18:24 IST)
വയനാട് തരുവണയിലെ ഇറച്ചി വിൽപ്പനക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയം. ഓണത്തോടനുബന്ധിച്ച് 2 കിലോ ചിക്കൻ വാങ്ങുകയാണെങ്കിൽ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യമായി ലഭിക്കും. ഇതാണ് കടക്കാരൻ ഉപഭോക്താക്കൾക്ക് മുന്നിൽ വെയ്ക്കുന്ന ഓഫർ.
ഒരു കിലോ കോഴിക്ക് 130 രൂപ. രണ്ട് കിലോ വാങ്ങിയാൽ ഒന്നരക്കിലോ ബിരിയാണി അരി ഫ്രീ. ഇന്നലെ രണ്ടായിരത്തി എണ്ണൂറു കിലോ ഇറച്ചി വിറ്റുപോയി. ഇറച്ചിയോടൊപ്പം പച്ചക്കറിയും സൗജന്യമായി നൽകുന്നു. രണ്ട് കിലോ വാങ്ങിയാൽ എട്ട് ഇനങ്ങളടങ്ങിയ രണ്ട് കിലോ പച്ചക്കറിയാണ് ഓഫർ.
അതേസമയം, ഇയാൾക്കെതിരെ സമീപത്തുള്ള വ്യാപാരികൾ പ്രതിഷേധം ഉന്നയിച്ച് കഴിഞ്ഞു. ഇത്തരം ഓഫറുകൾ നൽകിയാൽ അത് തങ്ങളുടെ വിപണനത്തേയും ബാധിക്കുമെന്നാണ് ഇക്കൂട്ടർ പറയുന്നത്.