ഇമെയില്‍ അഡ്രസ്സ്, പ്രൊഫൈല്‍ ഫോട്ടോ, വെരിഫൈഡ് ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ അക്കൗണ്ട് വെരിഫൈഡ് ആകുകയുള്ളു. കൂടാതെ വെരിഫൈ ചെയ്ത അക്കൗണ്ടുകളില്‍ പേരിനൊപ്പം ഒരു ബ്ലൂ ടിക്ക് മാര്‍ക്ക് ഉണ്ടായിരിക്കും.
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പും ട്വിറ്റര്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന. അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഇമെയില്‍ വഴിയാണ് ട്വിറ്റര്‍ മറുപടി നല്‍കുക. നല്‍കിയ അപേക്ഷ നിരസിച്ചാല്‍ 30 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അപേക്ഷിക്കാന്‍ കഴിയും.