നെയ്യപ്പമല്ല ഇത് ഗൂഗിളിന്റെ നൗഗട്ട്; ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിന്റെ സവിശേഷതകള്‍
വ്യാഴം, 25 ഓഗസ്റ്റ് 2016 (12:25 IST)
മലയാളികള്‍ നെയ്യപ്പം എന്ന് പേര് ചൊല്ലി വിളിക്കാന്‍ ആഗ്രഹിച്ച ആന്‍ഡ്രോയിഡ് നൗഗട്ട് പുറത്തിറങ്ങി കഴിഞ്ഞു. ആന്‍ഡ്രോയിഡ് 7.0 എന്‍ ആണ് ആന്‍ഡ്രോയിഡ് നൗഗട്ട് എന്ന പേരില്‍ വിപണി കീഴടക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പതിവ് പോലെ എല്ലാ ഫോണുകളും ഉടന്‍ തന്നെ നൗഗട്ടിലേക്ക് അപ്ഗ്രേഡ് ചെയ്യാനാവില്ല. ഗൂഗിള്‍ നെക്സസ് പുറത്തിറക്കിയ ഫോണുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ നൗഗട്ട് ലഭ്യമാവുക.
എല്‍ജി പുറത്തിറക്കാനിരിക്കുന്ന ഒരു മോഡലിലും നൗഗട്ടാവും ഉപയോഗിക്കുക. നിര്‍മ്മാതാക്കളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ മറ്റു ബ്രാന്‍ഡുകളിലുള്ള ഫോണുകളില്‍ നൗഗട്ട് എത്തുകയുള്ളൂ. ഉപഭോക്താക്കളെ വേണ്ടത്ര ആകര്‍ഷിക്കാന്‍ കഴിയാതിരുന്ന മാഷ്മെല്ലോവിന്റെ പോരായ്മകള്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നൗഗട്ട് എത്തുന്നത്.
ഒരേസമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന സ്പ്ളിറ്റ് സ്‌ക്രീന്‍ മോഡാണ് ആന്‍ഡ്രോയ്ഡ് എന്നിന്റെ പ്രധാന സവിശേഷത. 3ഡി ഗ്രാഫിക്സുകള്‍ക്കടക്കം കൊടുക്കുന്ന ഉയര്‍ന്ന സപ്പോര്‍ട്ടും നൗഗട്ടിന്റെ പ്രത്യേകതയാണ്. ക്ലിയര്‍ ഓള്‍ എന്ന ബട്ടനും ഗൂഗിള്‍ ആന്‍ഡ്രോയിഡ് എന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി ഉപയോഗിക്കാതെയുള്ള ആപ്പുകള്‍ ഓട്ടോമാറ്റിക് ആയി ഇത് ഫോണില്‍ നിന്നും റിമൂവ് ചെയ്യും.
ഡേ ഡ്രീം എന്നൊരു പ്രധാന പ്രത്യേകതയും ആന്‍ഡ്രോയിഡ് നൗഗട്ടിന് ഉണ്ട്. ഇത് ഗൂഗിളിന്റെ പുതിയ വിആര്‍ പ്ലാറ്റ് ഫോം ആണ്. എട്ട് ജാവ ഭാഷകള്‍ നൗഗട്ടില്‍ സപ്പോര്‍ട്ട് ചെയ്യും. ആപുകളെ മറ്റ് ആന്‍ഡ്രോയിഡുകളെക്കാള്‍ 75 ശതമാനം വേഗത്തിലാക്കാനും നൗഗട്ടിന് സാധിക്കും. ഫയല്‍ കേന്ദ്രീകരിച്ചുള്ള എന്‍ക്രിപ്ഷന്‍ ആയതിനാല്‍ മറ്റ് ആന്‍ഡ്രോയിഡുകളെ അപേക്ഷിച്ച് സുരക്ഷ നൗഗട്ടില്‍ ഇരട്ടിയായിരിക്കും.
പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഫോണ്‍ ഉപയോഗത്തിന് തടസ്സമില്ലാത്ത രീതിയില്‍ ഡൗണ്‍ലോഡ് ആവുകയും അടുത്ത റീസ്റ്റാര്‍ട്ടിന് ശേഷം പൂര്‍ണായും ഉപയോഗ സജ്ജമാവുകയും ചെയ്യും. സന്ദേശങ്ങള്‍ക്കുള്ള ഡയറക്ട് റിപ്ലേ ഫീച്ചറുകളും നൗഗട്ടിന്റെ പ്രത്യേകതയാണ്. പുതി 72 യൂണികോഡുകളും 9 ഇമോജി ഗ്ലേഫ്‌സുകളും റിയലിസ്റ്റിക്കായ നിരവധി സ്‌കിന്‍ ടോണുകളും ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനിലുണ്ട്.
ബണ്ടില്‍ഡ് നോട്ടിഫിക്കേഷന്‍ സംവിധാനമാണ് ആന്‍ഡ്രോയിഡ് നൗഗട്ടിലുള്ളത്. മെനു എടുത്ത് ഓരോ ആപ്പിന്റെയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാന്‍ കഴിയും. മാര്‍ഷ്മലോയില്‍ കണ്ട ഡോസ് എന്ന ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം നൗഗട്ടില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. നെറ്റ് വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും തടയുകയാണ് ഡോസ് ചെയ്യുന്നത്.
അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെക്കുറഞ്ഞ സമയം മാത്രമേ നൗഗട്ടില്‍ എടുക്കൂ. ഇവ സ്റ്റോര്‍ ചെയ്യാന്‍ അധികം മെമ്മറിയും ആവശ്യമില്ല. ഡാറ്റ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡാറ്റ സേവര്‍ ഓപ്ഷനും നൗഗട്ടയിലുണ്ട്.