മൊബൈല്‍ ഫോണ്‍ വിപണിയിലടക്കം തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന സാംസങിന് മറ്റൊരു തിരിച്ചടികൂടി. ഏറെ പ്രതീക്ഷകളോടെ ഉടന്‍ പുറത്തുവരാനിരിക്കുന്ന സ്‌മാര്‍ട്ട്ഫോണുകളായ സാംസങ് എസ് 8, എസ്8 പ്ലസിന്റെയും ഫീച്ചേഴ്‌സുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ ചോര്‍ന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.
സൌത്ത് കൊറിയന്‍ മാധ്യമത്തിലൂടെയാണ് പുതിയ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ആപ്പിള്‍ ഫോണുകളേക്കാള്‍ മികച്ച ഫീച്ചറുകളാണ് പുതിയ സാംസങ് ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.