ജിയോയിലേക്ക് പോര്‍ട്ട് ചെയ്യൂ... ഒരു വര്‍ഷത്തേക്ക് തകര്‍പ്പന്‍ സൌജന്യ ഓഫറുകള്‍ ആസ്വദിക്കൂ !

ബുധന്‍, 29 മാര്‍ച്ച് 2017 (12:03 IST)
സൌജന്യ അണ്‍ലിമിറ്റഡ് 4ജി സേവനങ്ങള്‍ നല്‍കുന്നതിന് പിന്നാലെ മറ്റൊരു കിടിലന്‍ ഓഫറുമായി വീണ്ടും ജിയോ. ജിയോയിലേക്ക് നിങ്ങളുടെ നിലവിലുള്ള നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിലൂടെയാണ് ആകര്‍ഷകമായ ഓഫര്‍ ലഭ്യമാകുന്നത്. 
 
നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്യണമെന്നുണ്ടെങ്കില്‍  'PORT' എന്ന് എഴുതിയ ശേഷം നിങ്ങളുടെ നമ്പര്‍ എന്റര്‍ ചെയ്ത് 1900 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന പോര്‍ട്ടബിലിറ്റി കോഡുമായി eKYC ഡോക്യുമെന്റുമായി അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ എക്‌സ്പ്രസില്‍ പോയാല്‍ ജ്ജിയോ സിം സ്വന്തമാക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക