ബഹിരാകാശത്ത് തന്നെ നിന്നോളു, ബെസോസിനെ തിരികെ വരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ

ചൊവ്വ, 22 ജൂണ്‍ 2021 (15:18 IST)
അടുത്ത മാസം ബഹിരാകാശത്ത് പോവുന്ന ആമസോൺ തലവൻ ജെഫ് ബെസോസിനെ തിരികെ ഭൂമിയിലേക്ക് മടങ്ങാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം. 56,000ൽ അധികം ആളുകളാണ് ഇതുവരെ നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.
 
 ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്റെ സ്ഥാപകൻ കൂടിയാണ് ബെസോസ്. ജൂലൈ 20ന് വിക്ഷേപിക്കുന്ന ബഹിരാകാശവാഹനത്തിലാണ് ബെസോസും സഹോദരനും പോകുന്നത്. ഭൂമിയിലേക്ക് മടങ്ങുക എന്നത് ഒരു പദവിയാണ്, ഒരു അവകാശമല്ല, ജെഫ്, ബില്‍, എലോണ്‍, മറ്റ് കോടീശ്വരന്മാര്‍ എന്നിവരെപ്പോലുള്ളവരെ ഭൂമി ആഗ്രഹിക്കുന്നില്ല, എന്നാണ് നിവേദനത്തിൽ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍