മകന്റെ പോൺ ശേഖരം നശിപ്പിച്ചു കളഞ്ഞു, മകന് 22 ലക്ഷം രൂപ നൽകാൻ ദമ്പതികളോട് ജഡ്‌ജി

Webdunia
ഞായര്‍, 29 ഓഗസ്റ്റ് 2021 (16:52 IST)
മകന്റെ കയ്യിലുണ്ടായിരുന്ന പോൺ ശേഖരം നശിപ്പിച്ച മാതാപിതാക്കളോട് മകന്  ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് മിഷിഗണിലെ ഒരു ജഡ്ജി. 43കാരനായ ഡേവിഡ് വെർക്കിങ് ആണ് മാതാപിതാക്കൾക്കെതിരെ കേസ് നൽകിയത്. കേസു കൊടുത്ത് എട്ട് മാസങ്ങൾക്ക് ശേഷമായിരുന്നു വിധി.
 
 സിനിമകളും മാഗസിനുകളും മറ്റുമടങ്ങിയ തന്‍റെയാ ശേഖരം വലിച്ചെറിയാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ല എന്ന് വെര്‍ക്കിംഗ് പറയുന്നു. ഏകദേശം 21 ലക്ഷം രൂപയുടെ സാധനങ്ങളാണ് തന്റെ  അച്ഛനും അമ്മയും ചേര്‍ന്ന് വലിച്ചെറിഞ്ഞത് എന്നും ഇയാള്‍ അവകാശപ്പെടുന്നു. ഒരു വിദഗ്‌ധന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ജഡ്‌ജി പിഴയിട്ടത്. വെർക്കിങ്ങിന്റെ മാതാപിതാക്കൾ മകന്റെ അഭിഭാഷകന് 14,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) നൽകാനും ജഡ്ജി ഉത്തരവിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article