വാക്‌സിൻ സർട്ടിഫിക്ക‌റ്റ് ഇനി വാട്‌സ്ആപ്പിൽ ലഭിക്കും, ഈ നമ്പർ സേവ് ചെയ്യാം

ശനി, 7 ഓഗസ്റ്റ് 2021 (12:28 IST)
കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‌സ്ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് വാക്‌സിൻ സർട്ടി‌ഫിക്കറ്റ് വാട്‌സ്ആപ്പിൽ ലഭിക്കുക. കൊവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്‌സാപ്പ് അക്കൗണ്ടിൽ മാത്രമെ സേവനം ലഭിക്കുകയുള്ളു.
 
ഇതിനായി 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യണം. ഈ നമ്പർ വാട്‌സ്ആപ്പിൽ തുറന്നശെഷം Download Certificate എന്ന് ടൈപ്പ് ചെയ്‌ത് അയക്കുക. ഫോണിൽ വരുന്ന ഒടിപി നൽകുക. ഇതോടെ കൊവിനിൽ രജിസ്റ്റർ ചെയ്‌തവരുടെ പേരുകൾ ദൃശ്യമാകും.സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട ആളുടെ പേരുന് നേരെയുള്ള നമ്പർ ടൈപ്പ് ചെയ്‌താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കർ ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്‌തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍