ഗൂഗിളിന് വൻ തിരിച്ചടി, വരുമാനത്തിന്റെ 20 ശതമാനം പിഴയടയ്ക്കണമെന്ന് ഉത്തരവ്

ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (20:43 IST)
അമേരിക്കൻ ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന് റഷ്യയിൽ തിരിച്ചടി. ഗൂഗിൾ റഷ്യയിൽ നിന്നും ഉണ്ടാക്കുന്ന വാർഷിക വരുമാനത്തിന്റെ 20 ശതമാനം വരെ പിഴയടയ്ക്കണമെന്നാണ് പുതിയ ഉത്തരവ്. നിയമവിരുദ്ധമായ കണ്ടന്‍റുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ പിഴ എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട്.
 
നേരത്തെ തന്നെ നിയമവിരുദ്ധ കണ്ടന്‍റുകള്‍ നീക്കം ചെയ്യുന്നതിലെ കാലതാമസത്തിനും പറ്റുമായി വര്‍ഷത്തില്‍ 4.58 ലക്ഷം ഡോളര്‍ ഗൂഗിള്‍ വര്‍ഷിക പിഴയായി അടയ്ക്കണം എന്ന് റഷ്യൻ കമ്മ്യൂണിക്കേഷൻ റഗുലേറ്റിങ് അതോറിറ്റി വിധിച്ചിരുന്നു. ഇതാണ് വാർഷിക വരുമാനത്തിന്റെ 20 ശതമാനമാക്കിയത്.
 
അതേസമയം വിഷയത്തിൽ ഗൂഗിൾ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.  ഇന്‍റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളും നിയന്ത്രിക്കാനുള്ള റഷ്യയിലെ പുടിന്‍ സര്‍ക്കാറിന്‍റെ നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നീക്കം സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിനും വരുമാനത്തില്‍ നിന്നും പിഴ ചുമത്താന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍