ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ടോ? സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം; ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക

ചൊവ്വ, 14 ഡിസം‌ബര്‍ 2021 (08:26 IST)
മൊബൈല്‍ ഫോണില്‍ അടക്കം ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര ഐടി വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നു. ഈ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്-ഇന്‍) അറിയിക്കുന്നത്. 
 
ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപ്‌ഡേഷന്‍ വേഗം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം അകലെയിരുന്നുകൊണ്ട് തന്നെ നിശ്ചിത സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മാല്‍വെയറുകള്‍ സ്ഥാപിക്കാനാകും. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ അടിയന്തരമായി പുതിയ അപ്‌ഡേറ്റ് ഇറക്കിയത്. പുതിയ അപ്‌ഡേറ്റിന് 22 സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. 
 
ചെയ്യേണ്ടത് ഇത്രമാത്രം
 
ഗൂഗിള്‍ ക്രോം ബ്രൗസര്‍ അപ്‌ഡേഷനായി ചെയ്യേണ്ടത് ഇത്രമാത്രം. സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തായി വരുന്ന അപ്‌ഡേറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേര്‍ഷനിലേക്ക് മാറാന്‍ സാധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍