ക്രോമിൽ ഗുരുതര സുരക്ഷാവീഴ്‌ചകൾ, തുറന്ന് സമ്മതിച്ച് ഗൂഗിളും: നിങ്ങൾ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

ഞായര്‍, 24 ഒക്‌ടോബര്‍ 2021 (16:30 IST)
ക്രോം ബ്രൗസറിന്റെ ഒന്നിലധികം പുതിയ ഹൈ-ലെവല്‍ ഹാക്കുകള്‍ ഗൂഗിള്‍ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് നാല് ഗുരുതരമായ കേടുപാടുകള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് പുതിയതായി പിഴവുകൾ ഉള്ളതായി ഗൂഗിൾ സമ്മതിച്ചത്.ഇതിനെ തുടർന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകി.
 
മെമ്മറിയെ അനിയന്ത്രിതമായി ചലിക്കാന്‍ അനുവദിക്കുകയും സാധാരണയായി പ്രോഗ്രാം ഡാറ്റയെ മാറ്റിമറിക്കുകയും ചെയ്യുന്ന ഹീപ്പ് സ്മാഷിങ് എന്നറിയപ്പെടുന്ന പ്രശ്‌നമാണ് ഇതിൽ ഏറ്റവും ഗുരുതരം. ഒരു ഓവര്‍ഫ്‌ലോ ഉപയോഗിച്ച്, നിര്‍ണായക ഡാറ്റാ ഘടനകള്‍ തിരുത്തിയെഴുതാന്‍ ഇതിനു കഴിയും. 
 
സിസ്റ്റം റിഫ്രഷ് ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ് ക്രോമിലെ ഒരു അപകറസാധ്യത. ക്രോമിലെ മെമ്മറിയെ മാറ്റിയെഴുതുന്ന വിധത്തിലാണ് ഇവിടെ മാല്‍വെയറുകള്‍ പണിയൊരുക്കുന്നത്. ഉപഭോക്താക്കൾ ക്രോമിന്റെ പ്രവര്‍ത്തനം ശരിയാണോ എന്നു പരിശോധിക്കാന്‍, സെറ്റിങ്ങുകള്‍ > സഹായം >ഗൂഗിള്‍ ക്രോമിനെ കുറിച്ച് നാവിഗേറ്റ് ചെയ്യേണ്ടതാണ്.
 
നിങ്ങളുടെ ക്രോം പതിപ്പ് ഉയര്‍ന്ന പതിപ്പുമായി പൊരുത്തപ്പെടുന്നുവെങ്കില്‍, നിങ്ങള്‍ സുരക്ഷിതരാണ്. ബ്രൗസറിന് അപ്‌ഡേറ്റ് ഇതുവരെ ലഭ്യമല്ലെങ്കില്‍, പുതിയ പതിപ്പിനായി പതിവായി പരിശോധിക്കുക.ഗൂഗിള്‍, ഗൂഗിള്‍ക്രോം, ക്രോം ബ്രൗസര്‍, ക്രോം അപ്ഡേറ്റ്, ക്രോം പ്രൈവസി, ക്രോം സെക്യൂരിറ്റി, ക്രോം അപ്ഗ്രേഡ്, ക്രോം എന്നിവയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. സുരക്ഷിതമായിരിക്കാന്‍, ഗൂഗിള്‍ അപ്ഡേറ്റ് ചെയ്തതിന് ശേഷം ക്രോം റീസ്റ്റാര്‍ട്ട് ചെയ്യണം. അപ്‌ഡേറ്റ് ചെയ്‌ത് റീ സ്റ്റാർട്ട് ചെയ്യാനെടുക്കുന്ന സമയം തന്നെ ഹാക്കർമാർക്ക് അധികമാണെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍