ഗൂഗിൾ ബാർഡിൻ്റെ ഉത്തരത്തിൽ പിഴവ്, ഗൂഗിളിൻ്റെ ഓഹരിവില 7.4 ശതമാനം ഇടിഞ്ഞു

വ്യാഴം, 9 ഫെബ്രുവരി 2023 (15:58 IST)
ടെക് ലോകത്തെ വിസ്മയിപ്പിച്ച ചാറ്റ് ജിപിടിക്ക് പകരക്കാരനായി ബാർഡിനെ രംഗത്തിറക്കിയ ഗൂഗിളിന് തിരിച്ചടി. ബാർഡ് നൽകിയ ഉത്തരത്തിൽ പിഴവ് സംഭവിച്ചതായി റിപ്പോർട്ട് വന്നതിനെ തുടർന്ന് ഗൂഗിളിൻ്റെ ഓഹരിവില 7.4 ശതമാനം ഇടിഞ്ഞ് 99.67 ഡോളറായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
 
ഒക്ടോബർ 26ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ ദിവസം മാത്രമായി ഏകദേശം 8,26,270 കോടി രൂപയാണ് കമ്പനിക്ക് നഷ്ടമായത്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ ചിത്രം ആദ്യമായി പകർത്തിയത് ജെയിംസ് വെബ് ടെലസ്കോപ്പാണെന്നാണ് ബാർഡ് പറഞ്ഞത്. എന്നാൽ നാസ രേഖകൾ പ്രകാരം എക്സോപ്ലാനറ്റുകളുടെ ചിത്രം ആദ്യമായി പകർത്തിയത് യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വെരി ലാർജ് ടെലസ്കോപാണ്.ഈ തെറ്റാണ് ഗൂഗിളിനെ അടിതെറ്റിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍