ഫ്ലിപ്‌കാർട്ടിൽ ഇനി പാർസലുകൾ തരം‌തിരിക്കുക റോബോട്ടുകൾ !

ശനി, 23 മാര്‍ച്ച് 2019 (17:49 IST)
ഫ്‌ളിപ്കാര്‍ട്ടിൽ ഇനി പർസലുകൾ തരം തിരിക്കുന്ന ജോലികൾ ചെയ്യുക റൊബോട്ടുകളായിരിക്കും. 100 റോബോർട്ടുകളെ എത്തിച്ച് ബംഗളുരുവിൽ ഫ്ലിപ്കാർട്ട് പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഇതോടേ റോബോർട്ടുകളെ ഉപയോഗിച്ചുള്ള സോർട്ടേഷൻ സംവിധാനം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമായി ഫ്ലിപ്കാർട്ട് മാറും. 
 
കുറഞ്ഞ സമയം കൊണ്ട് മനുഷ്യൻ ചെയ്യുന്നതിന്റെ പത്തിരട്ടി ജോലികൾ ചെയ്യാൻ റോബോട്ടുകൾക്കാകും എന്നതിനാലാണ് ഫ്ലിപ്കാർട്ട് റോബോർട്ടുകളെ സോർട്ടിംഗ് ജോലി ഏൽപ്പിക്കാൻ കാരണം. ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിൾസ് എന്നാണ് ഈ റോബോട്ടിന്റെ പേര്
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്കനോളജിയിൽ പ്രവർത്തിക്കുന്ന റോബോർട്ടുകൾക്ക് മണിക്കൂറിൽ 5000 പാർസലുകൽ തരം തിരിക്കാൻ സാധിക്കും. പരസ്പരം ആശയവിനിമയം നടത്താൻ കഴിവുള്ള റോബോർട്ടുകളെയാണ് ഫ്ലിപ്കാർട്ട് ജോലിക്കായി എത്തിച്ചിരിക്കുന്നത്. ഒറ്റ ചർജിൽ എട്ടുമണിക്കൂർ നേരം തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് റോബോട്ടുകളെ രൂപ‌കൽപ്പന ചെയ്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍