ഷവോമിയോട് മത്സരിക്കാൻ തന്നെ ഒരുങ്ങി സാംസങ്, കുറഞ്ഞ വിലയിൽ കൂടുതൽ സംവിധാനങ്ങളുമായി A40 ഇന്ത്യയിലേക്ക് !

ശനി, 23 മാര്‍ച്ച് 2019 (17:07 IST)
ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ ഇന്ത്യൻ ഇന്ത്യൻ വിപണിയിലെത്തുന്നതിന്  മുൻപ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ ഏറിയ പങ്കും കയ്യാളിയിരുന്നത് ആഗോള ഇലക്ട്രോണിക് നിർമാതാക്കളായ സാംസങ്ങായിരുന്നു. എന്നാൽ ഷവോമി കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ എത്തിച്ചതോടെ സാംസങ്ങിന് രണ്ടം സ്ഥാനത്തേക്ക് പോകേണ്ടി വന്നു. 
 
എന്നാൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നഷ്ടമായ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തീരുമനത്തിൽ തന്നെയാണ് സാംസങ് ഇപ്പോൾ. ഇതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ കൂടുതൽ എക്കണോമി സ്മാർട്ട്ഫോണുകൾ എത്തിക്കുകയാണ് സാംസങ്. എം സീരീസിലൂടെയാണ് സാംസങ് ഈ തന്ത്രത്തിന് തുടക്കം കുറിച്ചത്. പിന്നീട് എ സീരീസ് ഫോണുകളെകൂടി ഇന്ത്യയിലെത്തിച്ചു. ഇപ്പോഴിതാ എ സീരീസിലെ A40 എന്ന മോഡലിനെ ഇന്ത്യയിലെത്തിക്കുയാണ് 
 
A40 ഏപ്രിൽ10ന് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 1080 X 2280 പിക്സല്‍ റെസലൂഷനിൽ 5.9 ഇഞ്ച് ഫുള്‍ എച്ച്‌.ഡി ഇന്‍ഫിനിറ്റി യു സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 4 ജി ബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ഇന്ത്യൻ വിപണിയിൽ എത്തുക. എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജി ബി വരെ  എക്സ്പാൻഡ് ചെയ്യാനാകും. 
 
16 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിൽ ഉള്ളത്. 25 മെഗാപിക്സലാണ് സെൽഫി ക്യാമറ. സാംസംന്റെ സ്വന്തം എക്സിനോസ് 7885 പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക. 3100 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍