പെൺകുട്ടിയുടെ അച്ഛൻ കൊലപാത കേസിൽ ജയിലിലായതോടെ പെൺകുട്ടിയുടെ അമ്മയും അരുൺ കുമാറും അടുപ്പത്തിലായിരുന്നു. യുവതിയെ കാണുന്നതിനായി പ്രതി നിത്യവും വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഇരയാക്കിവന്നിരുന്നത്. പെൺകുട്ടിയെ പലതവണ ശാരീരികമായി പീഡിപ്പിച്ചതായി പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ അധ്യാപികമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ പൊലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. അമ്മയുടെ അറിവാടോയാണോ പ്രതി പീഡനം നടത്തിയത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുൺകുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.