പുതിയ മെസേജിങ്ങ് ആപ്പുമായി ഇത്തിസലാത്ത്

ഞായര്‍, 3 ജൂലൈ 2022 (10:41 IST)
പുതിയ മെസേജിങ്ങ് ആപ്ലിക്കേഷനുമായി യുഎഇയിലെ പ്രധാന ടെലികോം ഓപ്പറേറ്ററായ എത്തിസലാത്ത്. ഗോചാറ്റ് എന്നാണ് ഈ ആപ്ലിക്കേഷൻ്റെ പേര്. ആപ്പിൾ ഐ ഫോണിലും ആൻഡ്രോയ്ഡ് ഫോണുകളിലും ഗോചാറ്റ് ആപ്പ് ഉപയോഗിക്കാനാവും. സൗജന്യ വിഡിയോ,ഓഡിയോ കോൾ,മണി ട്രാൻസ്ഫർ സംവിധാനം ബില്ലുകൾ അടക്കുക ഗെയിമിങ്ങ് എന്നിവ ഇതിലൂടെ ലഭ്യമാവും.
 
യുഎഇയിലെ ഉപഭോക്താക്കൾക്ക് ഏത് രാജ്യത്തേക്കും സൗജന്യ ഓഡിയോ കോൾ,വീഡിയോ കോളുകൾ ചെയ്യാൻ ഇതിലൂടെ സാധിക്കും. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ വിഡിയോ കോളിങ്ങ് ആപ്പുകളായ ഗൂഗിൾ മീറ്റ്,സൂം,സ്കൈപ്പ് എന്നിവയുടെ ഉപയോഗം കുത്തനെ ഉയർന്നിരുന്നു. ആഗോളത്തലത്തിൽ ഇത് ഇനിയും വർധിക്കുമെന്നാണ് നിഗമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍