അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ടിക്ടോക് മാത്രമോ ? ടിക്ടോക് നിരോധിക്കപ്പെട്ടാൽ മറ്റു സാമൂഹ്യ മാധ്യമങ്ങൾക്കും പണികിട്ടും !

ബുധന്‍, 24 ഏപ്രില്‍ 2019 (12:36 IST)
ടിക്ടോക്കിന് ഇന്ത്യയിൽ പൂട്ടു വീഴും എന്നു തന്നെയാണ് നിയമവിഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കോടതി ഇടപെട്ടതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽനിന്നും ടിക്ടൊക്കിനെ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്തെ പ്രധാന ഇ- സോഷ്യൽ സ്പേസായ ടിക്ടോക് നിരോധിക്കപ്പെടുന്നതോടെ മറ്റു സാമൂഹ്യ മാധ്യമങ്ങളുടെ ഗതി എന്താകും എന്നതാണ് പ്രധാന ചോദ്യം.
 
രാജ്യത്ത് പോർണോഗ്രഫിയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ടിക്ടോക്കിനെതിരെയുള്ള പ്രധാന ആരോപണം. കോടതികളും ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ടിക്ടോകിൽ ഇത്തരം ഒരു തെറ്റായ പ്രവണത ഉണ്ട് എന്നത് യാഥാർത്ഥ്യവുമാണ്. പക്ഷേ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന രാജ്യത്തെ ഒരേയൊരു സാമൂഹ്യ മാധ്യമമല്ല ടിക്ടോക്.
 
പോർണോഗ്രഫിയെ ചെറുക്കുക എന്ന വാദമാണ് പ്രധാനമയും ഉയർത്തുന്നത് എങ്കിൽ രാജ്യത്ത് ആശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വാട്ട്സ് ആപ്പ് ഉൾപ്പടെയുള്ള പ്രമുഖ സോഷ്യൽ സ്പേസുകൾക്ക് മുഖ്യമായ പങ്കുണ്ട്. ടിക്ടോക് നിരോധിക്കപ്പെടുകയാണെങ്കിൽ ഈ വിധി പശ്ചാത്തലത്തിൽ മറ്റു സാമൂഹ്യ മാധ്യമങ്ങൾക്കെതിരെയും ഇതേവാദം ഉയർത്താൻ സാധിക്കും.
 
നവമാധ്യമം എന്ന വിശാല സംവിധാനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതായി മാറും ഇത്. നവമാധ്യമങ്ങളിൽ നിരവധി തെറ്റായ പ്രവണതകൾ ഉണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്. എന്നാൽ വ്യക്ത്യുടെയും സമൂഹത്തിന്റെയും വളർച്ചയിൽ ഇന്ന് സാമൂഹ്യ മാധ്യമങ്ങൾ വലിയ സഹായങ്ങൾ നൽകുന്നു എന്നത് കണക്കിലെടുക്കേണ്ടതുമുണ്ട്. 
 
അതിനാൻ തെറ്റായ പ്രവണതകളെ ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരം സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും, സർക്കാരുകളും മനസുവച്ചാൽ സാധ്യമാക്കാവുന്നതേയുള്ളു ഈ മാറ്റങ്ങൾ. തെറ്റായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവരെ സ്ഥാപനങ്ങൾ നീക്കം ചെയ്യുകയും. നിയമ വ്യവസ്ഥിതി കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ ഇന്റർനെറ്റ് ഷോഷ്യൽ ഇടങ്ങൾ ക്രിയാത്മക കേന്ദ്രങ്ങളായി മാറും.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍