സംഘടിതമായ ഡിസ്‌ലൈക്കുകൾ യുട്യൂബിന് തലവേദനയാകുന്നു, ഉടൻ പുതിയ സംവിധാനം !

തിങ്കള്‍, 4 ഫെബ്രുവരി 2019 (14:24 IST)
യുട്യൂബ് അടുത്തിടെയാണ് ലൈക്കിനൊപ്പം, വീഡിയോകൾ ഇഷ്ടപ്പെട്ടില്ലിങ്കിൽ ഡിസ്‌ലൈക് ചെയ്യനുള്ള സംവിധാനവും കൊണ്ടുവന്നത്. ആളുകളുട്രെ സ്വതന്ത്ര തീരുമാനങ്ങൾക്ക് വില നൽകുന്നതിന്റെ ഭാഗം കൂടിയായിരുന്നു യുട്യൂബിന്റെ ഈ നടപടി. എന്നാൽ ഡിസ്‌ലൈക്ക് എന്ന സംവിധാനം ഇപ്പോൾ സംഘടിതമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്.
 
വീഡിയോകൾ അപ്‌ലോഡ് ചെയ്തവരോടുള്ള വ്യക്തി വൈരാഗ്യം കാരണവും, വീഡിയോയെ തകർക്കാനുള്ള മാർഗമയും ഡിസ്‌ലൈക്ക് ഓപ്ഷനെ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ സംഭവത്തിൽ എന്ത് നടപടി സ്വീഒകരിക്കാനാകും എന്ന് പരിശോധിക്കുകയാണ് യുട്യൂബ്.
 
സംഘടിതമായ ഡിസ്‌ലൈക്കുകൾ ചെറുക്കുന്നതിന് എന്ത് സംവിധാനം കൊണ്ടുവരണം എന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രമേ പറയാനാകൂ എന്ന് യുട്യൂബ് പ്രോജക്‌ട് മാനേജര്‍ ടോം ലീയുങ് വ്യക്തമാക്കി. സംഘടിതമായ ഡിസ്‌ലൈക്കുകൾ ചെറുക്കുന്നതിനായി ഡോണ്ട് വാണ്ട് റേറ്റിംഗ് എന്ന സംവിധാനം ഉൾപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
എന്നാൽ ഇതിൽ ലൈക്കും ഡിസ്‌ലൈക്കും ഒരുമിച്ച് ഹൈഡ് ചെയ്യപ്പെടും. വീഡിയോയുടെ ഒരു ഭാഗം പൂർത്തിയായതിന് ശേഷം മാത്രം ഡിസ്‌ലൈക്ക് ഐക്കൺ ആക്ടീവ് ആകുന്ന രിതിയും പരീക്ഷിക്കാൻ യുട്യൂബ് ആലോചിക്കുന്നുണ്ട്. അനാവശ്യമായി ഡിസ്‌ലൈക്ക് ചെയ്യുന്നത് ഇതുവഴി ചെറുക്കാൻ സാധിക്കും എന്നാണ്  യുട്യൂബ് കണക്കുകൂട്ടുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍