പുകവലിയും, ഒന്നിലധികം സ്ത്രീകളുമായി ലൈഗിക ബന്ധം പുലർത്തുകയും ചെയ്യുന്ന പുരുഷൻമാരിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി പുതിയ പഠനം. അന്നൽസ് ഓഫ് ഓങ്കോളജി എന്ന മാഗസിനിൽ പ്രസിദ്ധികരിച്ച പഠനത്തിലാണ് ഇകാര്യം വ്യക്തമാക്കുന്നത്.
പുകവലിക്കുകയും ഒന്നിലധികം സ്ത്രീകളുമായി ഓറൽ സെക്സിലേർപ്പെടുകയും ചെയ്യുന്ന പുരുഷൻമാർക്ക് തൊണ്ടയിലും, തലച്ചോറിലും ക്യാൻസർ വരുന്നതിന് സാധ്യത കൂടുതലാണ് എന്നാണ് കണ്ടെത്തൽ. എച്ച് പി വി അഥവ ഹ്യൂമൺ പാപിലോമ വൈറസാണ് ഇത്തരം സാഹചര്യങ്ങളിൽ ക്യാൻസറിന് കാരണമാകുന്നത് എന്ന് പഠനം പറയുന്നു.
നുറുകണക്കിന് എച്ച് പി വി വൈറസുകൾ ഉണ്ട് ഇതിൽ ചിലത് മാത്രമാണ് അപകടകാരികൾ. എച്ച് പി വി 16, എച്ച് പി വി 18 എന്നീ വൈറസുകൾ പുകവലി, ഒന്നിലധികം സ്ത്രീകളുമായുള്ള ഓറൽ സെക്സ്, എന്നീ കാരണങ്ങളാൽ ശരീരത്തിൽ പ്രവേശിക്കാം എന്ന് പഠനം വ്യക്തമാക്കുന്നു. 20 വയസിനും 69 വയസിനും ഇടയില്‍ പ്രായമുള്ള 13,089 പേരിൽ നടത്തിയ പഠത്തിലാണ് ഇത്തരം ഒരു കണ്ടെത്തൽ.