ഓട്ടോ ഡെബിറ്റ് ഇടപടുകൾ ചെയ്യുന്നവരാണോ നിങ്ങൾ? അടുത്തമാസം മുതൽ മാറ്റങ്ങൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കു

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (19:49 IST)
ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകളും മൊബൈൽ വാലറ്റുകളും ഉപയോഗിച്ചുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകൾക്ക് അടുത്തമാസം ഒന്ന് മുതൽ മാറ്റം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 5000 രൂപയിൽ കൂടുതലുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകൾക്ക് ഉപഭോക്താവിന്റെ അനുമതി വാങ്ങണമെന്നാണ് റിസർവ് ബാങ്ക് ഉത്തരവ്.
 
ഫോൺ,ഡിടിഎച്ച്,ഒടിടി സബ്‌സ്ക്രിപ്‌ഷൻ എന്നിങ്ങനെയുള്ള സേവനങ്ങൾ തനിയെ ഓട്ടോ ഡെബിറ്റ് ആവുന്ന സൗകര്യത്തിനാണ് ഒക്‌ടോബർ മുതൽ നിയന്ത്രണം വരുന്നത്. ഒരു തവണ പെയ്‌മെന്റ് നടത്തിയാൽ കാർഡ് വിവരങ്ങൾ സ്റ്റോർ ചെയ്‌ത് തനിയെ ഓട്ടോ ഡെബിറ്റ് ചെയ്യുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
 
ഇനി ഓട്ടോ ഡെബിറ്റ് പെയ്‌മെന്റുകൾ നടത്തണമെങ്കിൽ ഓരോ തവണയും ഉപഭോക്താവ് അനുമതി നൽകണം. പെയ്‌മെന്റിന് 24 മണിക്കൂർ മുൻപ് എസ്എംഎസ് സന്ദേശം ഉപഭോക്താവിന് ലഭിക്കും. ഇത് അംഗീകരിച്ചാൽ മാത്രമെ പണം ഈടാക്കും. ഓട്ടോ ഡെബിറ്റ് സൗകര്യം ഏത് നിമിഷം പിൻവലിക്കാനും തുക പരിധി നിശ്ചയിക്കാനും ഉപഭോക്താവിന് അധികാരമുണ്ടാകും.
 
ബാങ്ക് അക്കൗണ്ടിൽ നിന്ന് മ്യൂച്ചൽ ഫണ്ട് എസ്ഐ‌പി,ഇൻഷുറൻസ് പ്രീമിയം പോലുള്ള സംവിധാനങ്ങൾ സാധാരണ പോലെ തുടരും. എന്നാൽ ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകൾക്ക് പുതിയ പരിഷ്‌കാരം ബാധകമാണ്. സുരക്ഷ ഉറപ്പുനൽകുന്നതിനായി ഓട്ടോ ക്രെഡിറ്റ് സംവിധാനത്തിന് നൽകിയിട്ടുള്ള മൊബൈൽ നമ്പർ ശരിയാണെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article