ലോകത്തിലെ ആദ്യത്തെ ബ്രെയ്‌ലി സ്മാര്‍ട്ട്‌വാച്ച് വരുന്നു
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (10:33 IST)
കാഴ്ച ശക്തിയില്ലാത്തവര്‍ക്കായി ഒരു സ്മാര്‍ട്ട്‌വാച്ച് അണിയറയില്‍ ഒരുങ്ങുന്നു. ദക്ഷിണകൊറിയന്‍ ടെക് കമ്പനിയായ 'ഡോട്ട്' ( Dot ) ആണ് കാഴ്ചയ്ക്ക് തകരാറുള്ളവര്‍ക്ക് അനുഗ്രഹമാകാന്‍ ലോകത്തെ ആദ്യ ബ്രെയ്‌ലി സ്മാര്‍ട്ട്‌വാച്ച് യാഥാര്‍ഥ്യമാക്കുനുള്ള അവസാന ഘട്ടത്തിലെത്തിയിരികുന്നത്.
ഒരു സാധാരണ സ്മാര്‍ട്ട്‌വാച്ചില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും സംവിധാനങ്ങളും തന്നെയാണ് ഡോട്ട് ബ്രെയ്‌ലി സ്മാര്‍ട്ട്‌വാച്ചില്‍ ഒരുക്കിയിട്ടുള്ളത്. അലാറാം, മെസഞ്ചര്‍ ആപ്പ്, നാവിഗേഷന്‍ സങ്കേതങ്ങള്‍, വയര്‍ലെസ്സ് കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് 4.0 എല്ലാമുണ്ട്.
റിഫ്രെഷ് ചെയ്യാന്‍ കഴിയുന്ന ഒരു ബ്രെയ്‌ലി ഡിസ്‌പ്ലേയാണ് ഡോട്ടിന്റെ വാച്ചിലുപയോഗിച്ചിട്ടുള്ളത്. ആക്ടീവ് ഡോട്ടുകളുടെ സഹായത്തോടെ നാല് ബ്രെയ്‌ലി അക്ഷരങ്ങള്‍ ഒരേസമയം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ഡിസ്‌പ്ലേയാണിത്. വാച്ചിന്റെ ഡിസ്‌പ്ലെയിലെ ക്യാരക്ടറുകള്‍ റിഫ്രഷ് ചെയ്യുന്നതിന്റെ വേഗം കസ്റ്റമറൈസ് ചെയ്യാന്‍ സാധിക്കും.
10 മണിക്കൂര്‍ ആക്ടീവ് റിഫ്രെഷിങ് നടത്താനുള്ള ബാറ്ററി ലൈഫാണ് വാച്ചിലുള്ളത്. എന്നുവെച്ചാല്‍, ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ അഞ്ചുദിവസം ഉപയോഗിക്കാനുള്ള ബാറ്ററി ലൈഫുണ്ടാകും. ഇ-ബുക്ക് റീഡറായി പ്രവര്‍ത്തിക്കാനും ഇതിന് സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അടുത്ത ഡിസംബറില്‍ അമേരിക്കയില്‍ അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട്‌വാച്ചിന് 300 ഡോളര്‍ (ഏതാണ്ട് 19,000 രൂപ) ആയിരിക്കും വിലയെന്ന് കരുതുന്നു. മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.