ഐ ഫോണ്‍ ഇത്രയ്‌ക്കും ചീപ്പോ ?; സകല വിവരങ്ങളും ചോരുന്നു - ഉപഭോക്‍താക്കള്‍ ഭീതിയില്‍!
വെള്ളി, 10 ഫെബ്രുവരി 2017 (14:43 IST)
മൊബൈല്‍ ഉപഭോക്‍താക്കളുടെ ഇഷ്‌ട ഫോണായ ആപ്പിൾ ഐഫോണുകള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ഐ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ സുരക്ഷിതത്വം ഇല്ലെന്നാണ് ഉപഭോക്‍താക്കള്‍ ഏറ്റവും അവസാനമായി വ്യക്തമാക്കിയിരിക്കുന്നത്.
ഐഫോണിലെ പല ആപ്പുകളും ഉപഭോക്താവിന്റെ വിലപ്പെട്ട ഡേറ്റകളും വിവരങ്ങളും ചോർത്തുന്നുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ നുഴഞ്ഞു കയറാന്‍ സാധിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. 76 ഐഒഎസ് ആപ്ലിക്കേഷനുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോരുന്നത് കണ്ടെത്തിയത്.
ദുര്‍ബലമായ ട്രാൻസ്പോർട്ട് ലേയർ സെക്യൂരിറ്റി (TLS) പ്രോട്ടോകോൾ ആണ് ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരം ചോരാന്‍ കാരണം. 76 ആപ്ലിക്കേഷനുകളില്‍ 33 എണ്ണം അത്ര അപകടസാധ്യത ഇല്ലാത്തവയാണ്. ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഡിവൈസ് അനലിറ്റിക്‌സ്, ഇമെയില്‍ ഐഡികള്‍ മുതലായവയാണ് ഇവയിലൂടെ ചോരുന്നത്. ബാക്കിയുള്ളതില്‍ 24 എണ്ണത്തില്‍ ഗുരുതരമായ ലോഗിന്‍ ഇന്‍ഫര്‍മേഷന്‍ ചോര്‍ച്ച വരെയുണ്ട്.
അതിനിടെ, മൊബൈല്‍ ഫോണ്‍ രംഗത്ത് ചൈനീസ് കമ്പനികള്‍ മുന്നേറ്റം ശക്തമാക്കിയതോടെ ആപ്പിൾ ഐ ഫോണുകൾ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടും പുറത്തെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ആപ്പിളിനെ ഞെട്ടിച്ച മാറ്റം സംഭവിച്ചത്.
മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ (IDC) ഏറ്റവും പുതിയ റിപ്പോർട്ടുകളില്‍ ആപ്പിൾ ബ്രാൻഡ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ഓപ്പോ ഒന്നാമതെത്തി. ഷവോമി അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ വിവോ ഇരട്ടി ലാഭമാണ് കൊയ്‌തത്.