മെറ്റാവേഴ്‌സിന് ഒട്ടനവധി സാധ്യതകളുണ്ടെന്നും കമ്പനി ഈ സാങ്കേതിക വിദ്യയിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി ആപ്പിള്‍ സിഇഒ ടിം കുക്ക്.മെറ്റാവേഴ്‌സിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നൂതന ആശയങ്ങളുടെ വ്യവസായത്തില്‍ ഏര്‍പ്പെടുന്ന കമ്പനിയാണെന്നും ആപ്പ് സ്റ്റോറിൽ 14000 ല്‍ ഏറെ എആര്‍ ആപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ടിം കുക്കിന്റെ മറുപടി.