100ജിബി സൗജന്യ ഡാറ്റ !!!; ടെലികോം രംഗത്ത് വെന്നിക്കൊടി പാറിക്കാന്‍ എയര്‍ടെല്‍

വ്യാഴം, 20 ഏപ്രില്‍ 2017 (15:04 IST)
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാദാക്കളായ എയര്‍ടെല്‍ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണുമായി കൂട്ടുചേര്‍ന്ന് 100 ജിബി ഹൈ-സ്പീഡ് ഡാറ്റ നല്‍കുന്നു. അതായത് ആമസോണിന്റെ ഫയര്‍ ടിവി സ്റ്റിക്ക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.
 
എയര്‍ടെല്‍ 4ജി ഹോം വൈ-ഫൈ, എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് എന്നിവ വഴിയാണ് 100ജിബിയുടെ സൗജന്യ ഡാറ്റ ലഭ്യമാകുക. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ മൂവിയും ആസ്വദിക്കാന്‍ സാധിക്കും. ഈ ഡാറ്റ ഓഫര്‍ എയര്‍ടെല്ലിന്റെ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നതാണ്. 
 
എയര്‍ടെല്ലിന്റെ ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് വാങ്ങുകയും തുടര്‍ന്ന് കമ്പനി പറയുന്ന ചില ഘട്ടങ്ങള്‍ പാലിക്കുകയും വേണം. എയര്‍ടെല്ലിന്റെ 4ജി ഹോം വൈ-ഫൈ ഡിവൈസില്‍ ഹൈ-സ്പീഡ് വൈഫൈയാണ് ലഭിക്കുന്നത്. 

വെബ്ദുനിയ വായിക്കുക