ഫോണ്‍ വിളിയുടെ ചെലവ് കൂടും; എയര്‍ടെല്‍ പ്രധാന പാക്കേജുകളില്‍ വരുന്ന നിരക്ക് വ്യത്യാസം ഇങ്ങനെ, സാധാരണക്കാര്‍ക്ക് തിരിച്ചടി

ചൊവ്വ, 23 നവം‌ബര്‍ 2021 (08:24 IST)
സാധാരണക്കാര്‍ക്ക് തിരിച്ചടിയായി എയര്‍ടെല്‍ ഫോണ്‍ നിരക്ക് വര്‍ധന. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പുതുക്കിയ താരിഫുകള്‍ നിലവില്‍വരും. 20 മുതല്‍ 25 ശതമാനം വര്‍ധന വരെ ചില പാക്കേജുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. 
 
ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം കോംബോ പ്രീപെയ്ഡ് പ്ലാന്‍ ഇനി മുതല്‍ ലഭ്യമാകുക 2,999 രൂപയ്ക്കാണ്. നേരത്തെ ഇത് 2,498 രൂപയായിരുന്നു. അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം രണ്ട് ജിബി ഡാറ്റ, പ്രതിദിനം 100 എസ്.എം.എസുകള്‍ എന്നിവ അടങ്ങിയതാണ് ഈ പ്ലാന്‍. 501 രൂപയുടെ വര്‍ധനവാണ് ഈ ഒരൊറ്റ പ്ലാനില്‍ മാത്രം ഉണ്ടാകുന്നത്. 1498 രൂപയുടെ കോംബോ പാക്കിന് ഇനി 1,799 രൂപ ചെലവഴിക്കണം. 698 രൂപയുടെ കോംബോ പ്ലാന്‍ ഇനി 839 രൂപയ്ക്കാണ് ലഭ്യമാകുക. 
 
84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും ലഭ്യമാകുന്ന 598 രൂപയുടെ പാക്കിന് ഇനി 719 രൂപ ചെലവഴിക്കണം. 449 രൂപയുടെ കോംബോ ഓഫറിന് 549 രൂപയാകും. 399 രൂപയുടെ പാക്കിന് 479 രൂപ നല്‍കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍