ഭാരതി എയർടെൽ മൊബൈൽ പ്രീപെയ്‌ഡ് നിരക്കുകൾ 25 ശതമാനം വരെ കൂട്ടി

തിങ്കള്‍, 22 നവം‌ബര്‍ 2021 (21:00 IST)
മൊബൈൽ പ്രീ പെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ച് എയർടെൽ. താരിഫിൽ 20 ശതമാനം മുതൽ 25 ശതമാനം വരെയാണ് വർധനവ്. ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളിൽ 20ശതമാനവും കൂട്ടിയിട്ടുണ്ട്. 
 
നിലവിലെ സാമ്പത്തിക നില കണക്കിലെടുത്ത് നിരക്കുകൾ വർധിപ്പിക്കാതിരിക്കാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. ഒരു ഉപഭോക്താവിൽ നിന്ന് 200 രൂപ‌യെങ്കിലും മാസം വരുമാനമായി ലഭിച്ചാൽ മാത്രമെ മുന്നോട്ട് പോകാൻ സാധിക്കുവെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ലഭിക്കുന്ന ശരാശരി വരുമാനം 153 രൂപയാണ്. റിലയൻസ് ജിയോക്കാകട്ടെ ഇത് 144 രൂപയുമാണ്. നവംബർ 26 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍