കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ലോകമെങ്ങുമുള്ള 90 ലക്ഷം വിന്‍ഡോസ് കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ മാത്രം വൈറസിന്റെ ആക്രമണത്തിന് ഇരയായത് 35 ലക്ഷം കമ്പ്യൂട്ടറുകളാണ്.
അമേരിക്കയിലേയും യൂറോപ്പിലേയും കമ്പ്യൂട്ടറുകള്‍ പതിവ് അപ്ഡേഷനുകള്‍ക്ക് വിധേയമാകുന്നതിനാല്‍ അവയെ വൈറസ് പരിമിതമായെ ബാധിച്ചിട്ടുള്ളൂ. ചൈന, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്കാണ് വൈറസ് ബാധ കൂടുതല്‍ നേരിടേണ്ടിവന്നത്.