പ്രമുഖ ഇലക്ടോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ കൊറിയന്‍ കമ്പനി എല്‍ ജി, 12 മെഗാപിക്സല്‍ മൊബൈല്‍ ക്യാമറ പുറത്തിറക്കുന്നു. ഈ വര്‍ഷം തന്നെ പുതിയ മൊബൈല്‍ ക്യാമറ വിപണിയിലറക്കുമെന്ന് എല്‍ ജി വക്താവ് അറിയിച്ചു.
ഇത്തരമൊരു ക്യാമറ നിര്‍മ്മിക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറായതായി എല്‍ ജി മാര്‍ക്കറ്റിംഗ് തലവന്‍ ജെരേമി ന്യൂയിംഗ് പറഞ്ഞു.
അതേസമയം, എല്‍ ജിയുടെ ഇത്തരമൊരു പ്രഖ്യാപനം മറ്റ് കമ്പനികള്‍ക്ക് ഭീഷണിയാകില്ലെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. മിക്ക കമ്പനികളും നേരത്തെ തന്നെ 12 മെഗാപിസ്കല്‍ ക്യാമറ പുറത്തിറക്കിയിരുന്നു. മൊബൈല്‍ നിര്‍മ്മാണ രംഗത്തെ മറ്റൊരു കമ്പനിയായ സോണി എറിക്സന്‍ നേരത്തെ ഇത്തരമൊരു ക്യാമറാ മൊബൈല്‍ പുറത്തിറക്കുന്ന് അറിയിച്ചിരുന്നു. സോണി എറിക്സന്‍റെ 12 മെഗാപിക്സല്‍ ക്യാമറ മൊബൈല്‍ 2010 ല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.