സെല്‍ഫിയെടുത്ത് പാസ്‌വേഡാക്കൂ! പുതിയ ആന്‍ഡ്രോയിഡ് ആപ്പുമായി ഇന്റര്‍നെറ്റ് ഭീമന്‍മാരായ ആലിബാബ

വ്യാഴം, 2 ജൂണ്‍ 2016 (14:07 IST)
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ഫോണിന് കൂടുതല്‍ സുരക്ഷിതത്വം സമ്മാനിക്കുന്ന അപ്ലിക്കേഷനുമായി ചൈനീസ് മൊബൈല്‍ ഇന്റര്‍നെറ്റ് ഭീമന്‍മാരായ ആലിബാബ രംഗത്ത്. സ്വന്തം സെല്‍ഫി തന്നെ പാസ്‌വേഡാക്കി ഉപയോഗിക്കാന്‍ കഴിയുന്നതാണ് പുതിയ ആപ്പ്.
 
പ്രൈവസി നൈറ്റ് എന്ന പേരിലുള്ള ഈ ആപ്പില്‍ ഇതിനു സഹായിക്കുന്ന ഫെയ്‌സ്‌ലോക്ക് എന്ന ഫീച്ചറാണ് ഉള്ളത്. 
ഏറ്റവും കൃത്യതയോടേയും വേഗത്തിലും ഒരൊറ്റ സെല്‍ഫികൊണ്ട് പൂട്ടിവെച്ചിരിക്കുന്ന ആപ്പുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ആലിബാബ വ്യക്തമാക്കി. 
 
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഈ ആപ്പ് ലഭ്യമാകുക.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫെയ്‌സ് റെക്കഗ്നിഷ്യന്‍ സാങ്കേതിക വിദ്യയാണ് ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയതെന്ന് ആലിബാബ അവകാശപ്പെടുന്നു.
 
വ്യക്തിഗത വിവരങ്ങളൊന്നും നല്‍കാതെതന്നെ ഈ ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഓഫ്‌ലൈനിലും ഫെയ്‌സ് ലോക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന ഗുണം. ക്ലീന്‍, തീം, ഇന്‍ട്രൂഡര്‍ സെല്‍ഫി തുടങ്ങിയ അനേകം ഫീച്ചറുകളും ഈ ആപ്പിലുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക