ബ്ലാക്ക് ബെറി ചൂടാ‍കുന്നു

ഞായര്‍, 1 മാര്‍ച്ച് 2009 (17:43 IST)
അടുത്തിടെ ജപ്പാനില്‍ പുറത്തിറക്കിയ ബ്ലാക്ക് ബെറി ഡിവൈസുകള്‍ ചൂടാകുന്നു എന്ന പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്ത്. ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാരായ എന്‍ടിടി ഡോകോമോയാണ് റിസര്‍ച്ച് ഇന്‍ മോഷന്‍റെ(റിം) ഏറ്റവും പുതിയ സെറ്റ് വിതരണം ചെയ്യുന്നത്. ജപ്പാനില്‍ ഇതുവരെയായി 4,000 പേര്‍ ഈ സെറ്റ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

എന്‍ടിടി ഡോകോമോക്ക് ഇതുവരെയായി മുപ്പതോളം പരാതി ലഭിച്ചിട്ടുണ്ട്. സാധാരണ നിലയ്ക്ക് മുകളിലാണ് സിസ്റ്റം കീബോഡിന്‍റെ ചൂട്. ഇതിനാല്‍ തന്നെ തുടര്‍ച്ചയായി കൂടുതല്‍ സമയം സെറ്റ് ഉപയോഗിക്കാന്‍ കഴിയില്ല. ഇത്തരം പരാതി വന്നതിന് ശേഷം ബ്ലാക്ക് ബെറി ബോള്‍ഡിന്‍റെ വില്‍‌പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ഈ പ്രശ്നം എന്തു കൊണ്ടാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇത്തരം പ്രശ്നം ജപ്പാനില്‍ മാത്രമെ കണ്ടെത്തിയിട്ടുള്ളൂ എന്നും മറ്റു രാജ്യങ്ങളില്‍ പ്രശ്നമില്ലെന്നും കാനഡയിലെ റിം വക്താവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക