ഫേസ്ബുക്കിലെ ബ്രാ തരംഗം

വെള്ളി, 8 ജനുവരി 2010 (16:41 IST)
PRO
PRO
നെറ്റ് ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റാണ് ഫേസ്ബുക്ക്. സേവനത്തിലും അലങ്കാരത്തിലും മുന്നിട്ടു നില്‍ക്കുന്ന ഫേസ്ബുക്ക് കൂടുതള്‍ കളര്‍ഫുളായി കഴിഞ്ഞു. ഫേസ്ബുക്കിലെ വനിതാ അംഗങ്ങള്‍ തങ്ങള്‍ ധരിക്കുന്ന ബ്രായുടെ നിറങ്ങള്‍ അവരവരുടെ ഫേസ്ബുക്ക് വെബ് പേജില്‍ വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ന്യൂയോര്‍ക്ക് ടൈംസിലാണ് ഇത്തരമൊരു രസകരമായ വാര്‍ത്ത വന്നിരിക്കുന്നത്. എന്തായാലും കൂടുതല്‍ ഫേസ്ബുക്ക് വനിതകളും ഉപയോഗിക്കുന്നത് വെള്ളയും കറുപ്പ് നിറം ബ്രാകളുമാണ്. ബീജ് നിറത്തിലുള്ള ബ്രാകള്‍ ധരിക്കുന്നവരും കുറവല്ല. സ്തനാര്‍ബുദ രോഗത്തിനെതിരെയുള്ള ബോധവത്കരണ ഭാഗമായാണ് ഫേസ്ബുക്കില്‍ പുതിയ ബ്രാ നിറങ്ങളുടെ പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്.

മിക്ക വനിതാംഗങ്ങളും തങ്ങളുടെ ബ്രാ കളര്‍ വെളിപ്പെടുത്തുന്നതിനോടൊപ്പം വിലപ്പെട്ട ചില സന്ദേശങ്ങളും സ്റ്റാറ്റസ് മെസേജായി നല്‍കുന്നുണ്ട്. അതേസമയം, ചില അംഗങ്ങള്‍ രസകരമായ പല സന്ദേശങ്ങളും ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. പലരും ബ്രാ ഉപയോഗിക്കാന്‍ പഠിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.
PRO
PRO


എന്നാല്‍, ഇത്തരമൊരു പദ്ധതിക്ക് ആരാണ് തുടക്കം കുറിച്ചതെന്നോ ആരെല്ലാമാണ് ഇതിന് പിന്നിലെന്നോ അറിവായിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പായി. പദ്ധതി ആര് തുടങ്ങിയതാണെങ്കിലും ഫേസ്ബുക്കില്‍ ബ്രാ നിറങ്ങള്‍ ഹിറ്റായി കഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവരൊക്ക് ഇന്ന് ഏത് നിറത്തിലുള്ള ബ്രായാണ് ധരിച്ചിരിക്കുന്നതെന്ന് സുഹൃത്തുക്കള്‍ക്ക് അറിയാം. ഫേസ്ബുക്ക് സ്റ്റാറ്ററ്റസ് കളേഴ്സ് ഇന്ന് സെര്‍ച്ച് എഞ്ചിനുകളിലെ ഇഷ്ടപ്പെട്ട കീവേര്‍ഡുകളായി മാറി കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക